മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2026, 06:29 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവും എംഎല്‍എയുമായ വി. മുരളീധരന്‍ ആവശ്യപ്പെട്ടു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് കൈമാറിയ കത്തില്‍ പരാമര്‍ശിച്ച നാല് വിഷയങ്ങളുമായി ബന്ധപ്പെട്ട സൂചനകളിലും തെളിവുകളിലും സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണം. മുഹമ്മദ് റിയാസിന്റെ ഭാവി ബിസിനസ് പദ്ധതികള്‍ക്കായി ഡയറിയില്‍ രേഖപ്പെടുത്തിയതായി പറയപ്പെടുന്ന കോടികളുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച ചോദ്യത്തിനും മറുപടി വേണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി. മുരളീധരന്‍.

ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുന്നത് കേരളത്തിലെ പ്രതിപക്ഷത്തിന് അപമാനകരമാണെന്നും അദ്ദേഹം ആരോപിച്ചു. ഈ പദവി ഒഴിഞ്ഞ് മറ്റൊരാള്‍ക്ക് ചുമതല കൈമാറാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു. മംഗളൂരു മേഖലയിലെ ചില റെയില്‍വേ സ്റ്റേഷനുകള്‍ പാലക്കാട് ഡിവിഷനില്‍നിന്ന് മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള നടപടിയെ കേരളത്തോടുള്ള കേന്ദ്ര വിവേചനമായി ചിത്രീകരിക്കുന്നത് വസ്തുതകള്‍ മറച്ചുവെച്ചുള്ള രാഷ്‌ട്രീയ പ്രചാരണമാണെന്ന് വി. മുരളീധരന്‍ ആരോപിച്ചു.

ഭരണപരമായ ആവശ്യങ്ങള്‍ക്കനുസരിച്ച് റെയില്‍വേ ഡിവിഷനുകളിലും സോണുകളിലും മാറ്റങ്ങള്‍ വരുത്താറുണ്ടെന്നും ഇത്തരം നടപടികളെ കേരളത്തിന്റെ വികസനം തടയാനുള്ള നീക്കമായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 2007 നവംബര്‍ ഒന്നിന് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന യുപിഎ സര്‍ക്കാരിന്റെ കാലത്ത് സേലം റെയില്‍വേ ഡിവിഷന്‍ രൂപീകരിക്കുകയും പാലക്കാട് ഡിവിഷനില്‍നിന്ന് 78 സ്റ്റേഷനുകള്‍ മാറ്റുകയും ചെയ്തിരുന്നു. അന്ന് പാലക്കാട് ഡിവിഷന്‍ വിഭജിച്ച നടപടിയെക്കുറിച്ച് മൗനം പാലിച്ചവര്‍ ഇപ്പോള്‍ ഏതാനും സ്റ്റേഷനുകള്‍ മാറ്റുന്നതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാഷ്‌ട്രീയ ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

യുപിഎ ഭരണകാലത്ത് കേരളത്തിന് റെയില്‍വേ ബജറ്റില്‍ ശരാശരി 372 കോടി രൂപ ലഭിച്ചിരുന്നുവെങ്കില്‍ 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 3,795 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് വി. മുരളീധരന്‍ ചൂണ്ടിക്കാട്ടിയത്. കേരളത്തിലെ റെയില്‍വേ വികസനത്തിന് നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണനയുടെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ഒരു റെയില്‍വേ ഡിവിഷന്റെയോ സോണിന്റെയോ വരുമാനവും അവിടുത്തെ വികസന പ്രവര്‍ത്തനങ്ങളും തമ്മില്‍ നേരിട്ടുള്ള ബന്ധമില്ലെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അതിനാല്‍ ഡിവിഷന്‍ മാറ്റം കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വി. മുരളീധരന്‍ പറഞ്ഞു.

Tags: Pinarayi Vijayanopposition leaderV MURALEEDARAN
Share
Tweet
SendShare

More News from this section

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

Latest News

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies