ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ടീസർ പുറത്തുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷയും കൗതുകവും പ്രേക്ഷകർക്കിടയിൽ വർധിച്ചിരിക്കുകയാണ്. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും മികച്ച പശ്ചാത്തല സംഗീതവും മേക്കിംഗിലെ മികവുമാണ് ടീസറിന്റെ പ്രധാന ആകർഷണങ്ങൾ.
ദിലീപിന്റെ പതിവ് കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായ വേഷപ്പകർച്ചയാണ് ടീസറിൽ കാണാനാകുന്നത്. ചിത്രത്തിൽ മാധ്യമപ്രവർത്തകനായാണ് താരം എത്തുന്നതെന്ന സൂചനയും ടീസർ നൽകുന്നു. കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചും ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചും കൂടുതൽ അറിയാനുള്ള കൗതുകം ഉണർത്തുന്ന രീതിയിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. കുറ്റാന്വേഷണത്തിനൊപ്പം വൈകാരികമായി പ്രേക്ഷകരെ സ്പർശിക്കുന്ന മുഹൂർത്തങ്ങളും ചിത്രത്തിലുണ്ടാകുമെന്ന സൂചനയും ടീസർ നൽകുന്നു.
ദിലീപിന്റെ കരിയറിലെ 152-ാമത്തെ ചിത്രമായ ‘നീക്കം’, ജഗൻ ഷാജി കൈലാസിന്റെ സംവിധാന അരങ്ങേറ്റം കൂടിയാണ്. പൂർണമായും ഇമോഷണൽ ഡ്രാമ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ വിബിൻ ബാലചന്ദ്രന്റേതാണ്. ചിത്രത്തിലെ ഹൈലൈറ്റുകൾ വെളിപ്പെടുത്താതെ ഉദ്വേഗവും ആകാംക്ഷയും നിലനിർത്തുന്ന ദൃശ്യാവിഷ്കാരവും പശ്ചാത്തല സംഗീതവും ടീസറിന് മികവേകുന്നു.
അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ഉർവ്വശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും പെൻ സ്റ്റുഡിയോസിന് വേണ്ടി ഡോ. ജയന്തിലാൽ ഗഡയും കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സന്ദീപ് സേനൻ, അലക്സ് ഇ. കുര്യൻ, ധവൽ ഗഡ എന്നിവരാണ് നിർമ്മാതാക്കൾ. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവർ സഹനിർമ്മാതാക്കളും രഘു സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. ചിത്രം ഉടൻ ഉർവ്വശി തീയേറ്റേഴ്സ് റിലീസായി തിയേറ്ററുകളിലെത്തും.
അണിയറപ്രവർത്തകർ:
നിർമ്മാതാക്കൾ: സന്ദീപ് സേനൻ, അലക്സ് ഇ. കുര്യൻ, ധവൽ ഗഡ
സഹനിർമ്മാതാക്കൾ: സംഗീത് സേനൻ, നിമിത ഫ്രാൻസിസ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ
സംവിധാനം: ജഗൻ ഷാജി കൈലാസ്
തിരക്കഥ: വിബിൻ ബാലചന്ദ്രൻ
പ്രൊജക്റ്റ് ഡിസൈനർ: മനു ആലുക്കൽ
ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി
സംഗീതം: മുജീബ് മജീദ്
എഡിറ്റിംഗ്: സൂരജ് ഇ.എസ്.
പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ
മേക്കപ്പ്: റോണക്സ് സേവ്യർ
വസ്ത്രാലങ്കാരം: സമീറ സനീഷ്
ആർട്ട് ഡയറക്ഷൻ: സുനിൽ ലാവണ്യ
ആക്ഷൻ: മഹേഷ് മാത്യു
ചീഫ് അസോസിയേറ്റ് ഡയറക്ടർ: സെമന്തക് പ്രദീപ്
അസോസിയേറ്റ് ഡയറക്ടർ: മുകേഷ് വിഷ്ണു
പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ് ഏറ്റുമാനൂർ
പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്
ഡിജിറ്റൽ മാർക്കറ്റിംഗ്: ഉണ്ണി രാജേന്ദ്രൻ
പി.ആർ.ഒ.: ഐശ്വര്യ രാജ്,















