ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് ഉറപ്പായും വരുമെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ്. കേന്ദ്രം കൊണ്ടുവന്ന ജനോപകാപ്രദമായ മാറ്റങ്ങൾ ഇതിന് ഉദാഹരണമായി അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370, അയോധ്യ രാമക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം, കേദാർനാഥ് ക്ഷേത്രം, മുത്തലാഖ് നിരോധനം എന്നിവയാണ് അദ്ദേഹം ഉദാഹരിച്ചത്. അത്തരത്തിൽ ഏക സിവിൽ കോഡും നടക്കും എന്ന് അദ്ദേഹം ഉന്നിപ്പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ വ്യക്തി നിയമങ്ങൾ ഏകീകരിക്കാനായാണ് ഏകീകൃത സിവിൽ നിയമം എത്തുന്നത്. ഇതിനായി നിയമകമ്മീഷൻ പൗരന്മാരുടെ അഭിപ്രായങ്ങൾ ആരാഞ്ഞിരുന്നു ഇതിന് പിന്നാലെ സിവിൽ കോഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ രാഷ്‌ട്രീയ പാർട്ടികൾ രംഗത്ത് വരുകയായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളിലാണ് ഏകീകൃത സിവിൽ കോഡ് ഉൾപ്പെടുത്തിരിക്കുന്നത്. ഇതേ സംബന്ധിച്ച് അംബേദ്ക്കർ തന്നെ പാർലമെന്റിൽ വിശദമായ പ്രസംഗം നടത്തിയിട്ടുണ്ട്.
ഉത്തരാഖണ്ഡ് സംസ്ഥാനം ഇതിനോടകം തന്നെ സിവിൽ കോഡുമായി മുന്നോട്ട് പോയിക്കഴിഞ്ഞു. സംസ്ഥാനത്ത് ഇത്തരത്തിൽ ഏകീകൃത സിവിൽ കോഡ് സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌ക്കർ സിംഗ് ധാമി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനായി ബില്ലിന്റെ ഡ്രാഫ്റ്റ് തയ്യാറായെന്നും രണ്ട് ആഴ്ചയ്‌ക്കുള്ളിൽ ഇത് സർക്കാരിന് സമർപ്പിക്കുമെന്ന് സുപ്രീം കോടതി ജസ്റ്റിസ് അറിയിച്ചു. എന്നാൽ ഇതിനെയൊന്നും കാണാതെ പ്രതിപക്ഷം ബില്ലിനെതിരെ വ്യാപക പ്രതിഷേധം നടത്തുകയാണ്.
















Comments