ലോകകപ്പ് ഒരുക്കങ്ങൾക്ക് 500കോടി അനുവദിച്ച് ബിസിസിഐ; ക്രിക്കറ്റ് മാമാങ്കത്തെ വരവേൽക്കാനൊരുങ്ങി ഇന്ത്യ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോകകപ്പ് ഒരുക്കങ്ങൾക്ക് 500കോടി അനുവദിച്ച് ബിസിസിഐ; ക്രിക്കറ്റ് മാമാങ്കത്തെ വരവേൽക്കാനൊരുങ്ങി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2023, 04:18 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിനലോകകപ്പിന് ഇനി അവശേഷിക്കുന്നത് നൂറിൽ താഴെ ദിവസങ്ങൾ. രാജ്യത്തെ ലോകകപ്പ് വേദികളെല്ലാം ക്രിക്കറ്റ് മാമാങ്കത്തെ വരവേൽക്കാനുളള ഒരുക്കത്തിലാണ്. ഒരുക്കങ്ങൾക്ക് 500 കോടി രൂപയാണ് ബിസിസിഐ അനുവദിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. സ്റ്റേഡിയങ്ങൾ മികച്ചതാക്കാൻ 50 കോടി രൂപ ഓരോ സംസ്ഥാനങ്ങളുടെയും ക്രിക്കറ്റ് അസോസിയേഷനുകൾക്ക് കൈമാറും. അഹമ്മദാബാദ്, ചെന്നൈ, മുംബൈ, ധർമ്മശാല, ഡൽഹി, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, ലക്നൗ, കൊൽക്കത്ത സ്റ്റേഡിയങ്ങളാണ് ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത്. ഗുവാഹത്തിയിലും തിരുവനന്തപുരത്തും സന്നാഹ മത്സരങ്ങളും നടക്കും.

ഏകദിനലോകകപ്പിന് മുന്നോടിയായി രാജ്യത്തെ സ്റ്റേഡിയങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പുതിയ ഫ്ലഡ് ലൈറ്റുകളും കോർപ്പറേറ്റ് ബോക്സുകൾ, പുതിയ പിച്ച്, ഡ്രസിങ് റൂമുകൾ, ഔട്ട്ഫീൽഡ്, മേൽക്കൂര, മെച്ചപ്പെട്ട ടോയ്ലെറ്റ് സൗകര്യം എന്നിങ്ങനെ നീളുന്നു ആവശ്യങ്ങളുടെ പട്ടിക.

വ്യത്യസ്തമായ ആവശ്യങ്ങളാണ് ഓരോ ലോകകപ്പ് വേദികൾക്കും. മുംബൈയിലെ വാംങ്കഡെ സ്റ്റേഡിയം നാല് ലീഗ് ഘട്ട മത്സരങ്ങൾക്കും ഒരു സെമി ഫൈനലിനുമാണ് ആതിഥേയത്വം വഹിക്കുന്നത്. ഔട്ട്ഫീൽഡ്, ഫ്ലഡ് ലൈറ്റുകൾ, കോർപ്പറേറ്റ് ബോക്സുകൾ, ടോയ്ലെറ്റുകൾ എന്നിവയാണ് വാംങ്കഡെയിൽ നവീകരിക്കുക.

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ പുതിയ എൽഇഡി ലൈറ്റുകൾ സ്ഥാപിക്കും. റെഡ് സോയിൽ പിച്ചുകൾ തയാറാക്കാനുള്ള നടപടികളും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മത്സരം നടക്കുന്ന ലക്നൗവിലെ പിച്ചിനെതിരെ ഐപിഎല്ലിനിടയിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ലക്നൗവിലെ പിച്ചിൽ കാര്യമായ മാറ്റങ്ങൾ വരുത്തും. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളും ടോയ്‌ലെറ്റുകളുമാണ് നവീകരിക്കുന്നത്.

അഞ്ച് മത്സരങ്ങൾ നടക്കുന്ന ധർമ്മശാലയിലെ സ്റ്റേഡിയത്തിന്റെ നവീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടവും ഇതിൽ ഉൾപ്പെടുന്നു. പുതിയ ഡ്രെയിനേജ് സംവിധാനം, മഴവെള്ളം വേഗത്തിൽ നീക്കാൻ കഴിയുന്ന എയർ ഇവാക്വേഷൻ സിസ്റ്റം, തണുത്ത കാലാവസ്ഥയ്‌ക്ക് ഏറ്റവും അനുയോജ്യമെന്ന് പറയപ്പെടുന്ന റൈഗ്രാസ് എന്നിവയാണ് ധർമ്മശാലയിലെ മാറ്റങ്ങൾ. ഇതിനോടകം സ്റ്റേഡിയത്തിന്റെ ഉപരിതലവും പുനർനിർമ്മിച്ചു, വിവിഐപി, ഹോസ്പിറ്റാലിറ്റി ബോക്സുകളും നവീകരിച്ചു. ആരാധകർ ഏറെ കാത്തിരുന്ന ഏകദിനലോകകപ്പിന്റെ ഷെഡ്യൂൾ ജൂൺ 27ന് ഐസിസി പ്രഖ്യാപിച്ചു. പ്രഖ്യാപിച്ച പത്ത് വേദികളിൽ ഒമ്പത് വേദികളിലും ഇന്ത്യയുടെ മത്സരങ്ങൾ അരങ്ങേറും.

 

Tags: stadiumIndiaworlcupmaintenance
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies