ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്‌ട്രേലിയയോട് വഴങ്ങേണ്ടി വന്ന കനത്ത തോൽവിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം വെസ്റ്റ്ഇൻഡീസിൽ. മൂന്ന് ഫോർമാറ്റുകളിലുമായി വരാനിരിക്കുന്ന പരമ്പരയ്‌ക്ക് മുന്നോടിയായി വെസ്റ്റ്ഇൻഡീസിലെത്തിയ ഇന്ത്യൻ താരങ്ങൾ ബീച്ച് വോളിയിൽ ഏർപ്പെട്ടിരിക്കുന്ന വിഡീയോയാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയം. ബിസിസിഐയാണ് മനോഹരമായ ഈ വിഡീയോ ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
പരിശീലകൻ രാഹുൽ ദ്രാവിഡ്, വിരാട് കോഹ്ലി, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് സിറാജ്, ശാർദൂൽ താക്കൂർ എന്നിവരെയെല്ലാം വിഡീയോയിൽ കാണാം. രാഹുൽ ദ്രാവിഡിന് ഹസ്തദാനമൊക്കെ നൽകി കോർട്ടിലേക്കിറങ്ങിയ കോഹ്ലിയും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ഏഴാം നമ്പർ ജേഴ്‌സി അണിഞ്ഞെത്തിയ സിറാജിനെയും വോളിബോൾ കോർട്ടിൽ കാണാം. കോർട്ടിലുളള താരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യുവതാരം ഇഷാൻ കിഷൻ ക്യാമറമാന്റെ റോളും ഏറ്റെടുക്കുന്നുണ്ട്.
𝗧𝗼𝘂𝗰𝗵𝗱𝗼𝘄𝗻 𝗖𝗮𝗿𝗶𝗯𝗯𝗲𝗮𝗻! 📍
Ishan Kishan takes over the camera to shoot #TeamIndia‘s beach volleyball session in Barbados 🎥😎
How did Ishan – the cameraman – do behind the lens 🤔#WIvIND | @ishankishan51 pic.twitter.com/ZZ6SoL93dF
— BCCI (@BCCI) July 3, 2023
“>
𝗧𝗼𝘂𝗰𝗵𝗱𝗼𝘄𝗻 𝗖𝗮𝗿𝗶𝗯𝗯𝗲𝗮𝗻! 📍
Ishan Kishan takes over the camera to shoot #TeamIndia‘s beach volleyball session in Barbados 🎥😎
How did Ishan – the cameraman – do behind the lens 🤔#WIvIND | @ishankishan51 pic.twitter.com/ZZ6SoL93dF
— BCCI (@BCCI) July 3, 2023
2019 ന് ശേഷം ആദ്യമായി വെസ്റ്റ് ഇൻഡീസിലെത്തുന്ന ടീം ഇന്ത്യ അന്ന് എല്ലാ ഫോർമാറ്റിലും കരീബീയൻ സംഘത്തെ കീഴടക്കിയായിരുന്നു ആധിപത്യം തെളിയിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരെ ജൂലൈ 12-ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിലൂടെയാണ് 2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ ആരംഭിക്കുക.
Comments