ഹൈന്ദവ വിഭാഗത്തിലെ ഒരു സമുദായം നടത്തുന്ന യാത്രയാണ് കാൻവാർ യാത്ര. ശിവഭക്തരുടെ വാർഷിക തീർത്ഥാടന യാത്രയെന്നും ഇതിനെ അറിയപ്പെടുന്നുണ്ട്. പൂർണമായും ശിവന് സമർപ്പിക്കുന്ന യാത്രയാണിത്. ഒരു പുണ്യ നദിയിൽ നിന്നും വെള്ളം ചെറിയ കുടത്തില്‍ ശേഖരിച്ച് ഒരു ദണ്ഡിന്‍റെ ഇരുവശങ്ങളിലായി അത് തൂക്കിയിട്ടു പോകുന്ന യാത്രയാണിത്. ഈ ജലത്തിന്റെ ഉറവിടം പലപ്പോഴും ഗംഗയായിരിക്കും. ഈ വർഷം ജൂലൈ 4 മുതൽ ജൂലൈ 15 വരെയാണ് കൻവാർ യാത്ര നടക്കുന്നത്.
ഈ യാത്രയ്‌ക്ക കാൻവാർ എന്ന പേര് വരാനുളള കാരണം പുണ്യജലം ചുമക്കുന്ന ദണ്ഡ് മുളകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാലാണ് കൻവർ എന്ന പേര് ലഭിച്ചിരിക്കുന്നത്. ഏതാണ്ട് തുല്യമായ കുടങ്ങളിലെ ജലം തോളിന്റെ രണ്ട് ഭാഗങ്ങളിൽ ഒരേ ഭാരത്തിലാണ് ചുമന്നാണ് ഭക്തർ നടക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ശിവക്ഷേത്രങ്ങളിലാണ് പുണ്യ ജലം അർപ്പിക്കുന്നത്. ഈ ചടങ്ങിനെ ജൽ അഭിഷേക് എന്നാണ് അറിയപ്പെടുന്നത്.
കാൻവാർ യാത്ര ശ്രാവണത്തിന്റെ പ്രഥമ ദിനത്തിൽ ആരംഭിക്കുകയും ചതുർദശി തിഥിയിൽ അവസാനിക്കുകയുമാണ് ചെയ്യുന്നത്. ലക്ഷക്കണക്കിന് ഭക്തർ ഹരിദ്വാർ, ഗൗമുഖ്, ഗംഗോത്രി, സുൽത്താൻഗഞ്ച്, പ്രയാഗ്‌രാജ്, അയോദ്ധ്യ, വാരണാസി തുടങ്ങിയ തീർത്ഥാടന സ്ഥലങ്ങളിലേക്ക് പോയി മഹാദേവന്റെ അനുഗ്രഹം തേടി കൻവാറുകളിൽ ഗംഗാജലം വഹിച്ചുകൊണ്ട് സ്വദേശത്തിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്.
പാലാഴി മഥവനുമായി ബന്ധപ്പെട്ടാണ് ഇതിന്റ വിശ്വാസം നിലനിൽക്കുന്നത്. മഥന സമയത്ത് ആദ്യം കാളകൂടം വിഷമാണ് ഉയർന്നു വരുന്നതെന്നാണ് ഐതീഹ്യം. അതിന്റെ ചൂടില്‍ ലോകം ഉരുകുവാന്‍ തുടങ്ങിയപ്പോള്‍ ശിവന്‍ കാളകൂട വിഷം വിഴുങ്ങുവാന്‍ തീരുമാനിച്ചു. വിഴുങ്ങിക്കഴിഞ്ഞപ്പോള്‍ അതിന്‍റെ ദോഷഫലങ്ങള്‍ ശിവനെ ബാധിച്ചുതുടങ്ങിയെന്നും ശിവന്റെ ഭക്തനായ രാവണൻ ധ്യാനം ചെയ്തു കാൻവാർ ഉപയോഗിച്ച് ഗംഗയുടെ വിശുദ്ധജലം കൊണ്ടുവന്ന് പുരമഹാദേവിലെ ശിവക്ഷേത്രത്തിൽ ഒഴിച്ചുവെന്നും അങ്ങനെ ശിവന്‍ രക്ഷപെട്ടുവെന്നുമാണ് കഥ. ഈ വിശ്വാസത്തിന്‍റെ ഭാഗമാായണ് കന്‍വാര്‍ യാത്ര എല്ലാ വർഷവും നടക്കുന്നത്.
യാത്രയിലുടനീളം മൺപാത്രങ്ങൾ നിലത്തു തൊടുന്നില്ലെന്ന് ഭക്തർ ഉറപ്പു വരുത്തേണ്ടതുമാണ്. വെള്ളം ചുമക്കുമ്പോൾ, ഭക്തർ കൂടുതലും നഗ്നപാദനായാണ് നടക്കുന്നത്. യാത്രയ്‌ക്കിടയിൽ കാവി വസ്ത്രമാണ് കൂടുതലായും ധരിക്കുന്നത്. പലരും തീർത്ഥാടന കാലത്ത് ഉപവാസം അനുഷ്ഠിക്കുകയും ഭക്ഷണം, വെള്ളം, ഉപ്പ് എന്നിവയുടെ ഉപഭോഗം നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.
Comments