വെസ്റ്റ് ഇൻഡീസ്: 2023 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനം. രണ്ട് ടെസ്റ്റുകൾ, മൂന്ന് ഏകദിനങ്ങൾ, അഞ്ച് ടി20 പരമ്പരകൾക്കായാണ് ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസിലെത്തുന്നത്. ഇപ്പോഴിതാ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം സർ ഗാർഫീൽഡ് സോർബേഴ്‌സുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും പ്രീമിയർ ബാറ്റർ വിരാട് കോഹ്ലിയും കൂടികാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് മുന്നോടിയായിട്ടാണ് സർ ഗാർഫീൽഡ് സോർബേഴ്‌സും ഭാര്യയുമായി ഇന്ത്യൻ താരങ്ങൾ കൂടികാഴ്ച നടത്തിയത്. പുരുഷ ക്രിക്കറ്റിലെ മികച്ച താരത്തിനുളള സർ ഗാർഫീൽഡ് സോർബേഴ്‌സ് അവാർഡ് 2020ൽ വിരാട് കോഹ്ലിക്ക് ലഭിച്ചിരുന്നു. ഇന്ത്യൻ ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡ് സോബേഴ്‌സുമായി ഇടപെഴുകുന്നതും ശുഭ്മാൻ ഗില്ലിനെ ഞങ്ങളുടെ പ്രധാനപ്പെട്ട ബാറ്റർമാരിലൊരാലായി പരിചയപ്പെടുത്തുന്നതും ബിസിസിഐ പുറത്തുവിട്ട വിഡീയോയിൽ കാണാം.
നിലവിൽ ഇന്ത്യൻ ടീം ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തും ഐസിസി ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുമാണ്. വെസ്റ്റ് ഇൻഡീസ് ടീം ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒമ്പതാം സ്ഥാനത്തും ഐസിസി ഏകദിന റാങ്കിംഗിൽ എട്ടാം സ്ഥാനത്തുമാണ് വെസ്റ്റ് ഇൻഡീസ് ടീം.
വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചപ്പോൾ ടി20 സ്‌ക്വാഡ് ബിസിസിഐ സെലക്ടർമാർ ഇത് വരെ പുറത്തുവിട്ടിട്ടില്ല. അഞ്ച് ട്വൻറി 20കളുള്ള ഇന്ത്യാ-വെസ്റ്റ് ഇൻഡീസ് പരമ്പര ഓഗസ്റ്റ് മൂന്നിനാണ് ആരംഭിക്കുക. ഓഗസ്റ്റ് 6, 8, 12, 13 തീയതികളിലാണ് മറ്റ് മത്സരങ്ങൾ. ഇതിൽ അവസാന രണ്ട് ടി-20കൾ ഫ്‌ളോറിഡയിൽ വച്ചാണ് നടക്കുക. ഹാർദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ യുവനിരയ്‌ക്ക് പ്രാധാന്യമുള്ള ടീമിനെയാവും ബിസിസിഐ പ്രഖ്യാപിക്കുക.
Comments