ഇനി മുതൽ വാഹനം വിൽക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനി മുതൽ വാഹനം വിൽക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 12:11 pm IST
FacebookTwitterWhatsAppTelegram

വാഹനം വാങ്ങിയിട്ട് വിൽക്കുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. വാഹനം കൈമാറിയതിന് ശേഷവും രജിസ്‌ട്രേഷൻ പഴയ ഉടമയുടെ പേരിൽ തന്നെയാണെങ്കിൽ ഇത് പിന്നീട് പല പ്രശ്‌നങ്ങൾക്കും വഴിതെളിച്ചേക്കാം. പേര് മാറ്റാത്ത വാഹനം മൂലം പൊല്ലാപ്പ് പിടിച്ച ഉടമസ്ഥരും നിരവധിയാണ്.

ഒരു വാഹനം കൈമാറുമ്പോൾ എത്ര എഗ്രിമെന്റുകൾ എഴുതിയാലും പുതിയ ഉടമസ്ഥന്റെ പേരിലേക്ക് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനായി രജിസ്റ്ററിംഗ് അതോറിറ്റിയിൽ അപേക്ഷ സമർപ്പിക്കുകയും പേര് മാറ്റുകയും ചെയ്യണം. ഉടമസ്ഥന്റെ പേര് മാറ്റാത്തിടത്തോളം കാലം വാഹനവുമായി ബന്ധപ്പെട്ട് വരുന്ന ബാദ്ധ്യതകൾക്കും കേസുകൾക്കും ആരുടെ പേരിലാണോ വാഹനം അവർ തന്നെ ബാധ്യസ്ഥനാകുമെന്ന് സുപ്രീംകോടതി വിധി നിലവിലുണ്ട്. സ്വന്തം വാഹനം കൈമാറ്റം ചെയ്യുന്നതിന് മുൻപ് തന്നെ ഉടമസ്ഥത പുതിയ ആളിലേയ്‌ക്ക് മാറ്റണമെന്നത് സ്വന്തം ഉത്തരവാദിത്തമെന്ന നിലയിൽ ഓരോ ഉടമയും കണക്കാക്കേണ്ടതുണ്ട്.

വാഹനത്തിന്റെ പേര് മാറ്റാത്ത പക്ഷം അപകടത്തിൽ പെടുമ്പോഴും ട്രാഫിക് നിയമലംഘനങ്ങളിൽ ഉൾപ്പെടുമ്പോഴും ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ ഉപയോഗിച്ചാൽ പോലും വാഹന ഉടമ കോടതി കയറി ഇറങ്ങേണ്ടതായി വരും. ഇത് ഒഴിവാക്കുന്നതിനായി വാഹനം വാങ്ങുന്ന വ്യക്തിയുടെ വ്യക്തിഗത രേഖ വാങ്ങി പരിവാഹൻ സേവ എന്ന വെബ്‌സൈറ്റ് മുഖേന രജിസ്‌ട്രേഷൻ മാറ്റുവാൻ സാധിക്കും. ഇതിനായി നിലവിലുള്ള ഉടമസ്ഥന്റെയും വാങ്ങുന്ന വ്യക്തിയുടെയും മൊബൈൽഫോണിലേക്ക് വരുന്ന ഒടിപി നൽകി അപേക്ഷ സമർപ്പിക്കണം. ഇതിന് ശേഷം അപേക്ഷയുടെ പകർപ്പ് പ്രിന്റ് എടുത്ത് ഒപ്പിട്ട് ഒറിജിനൽ ആർസി ബുക്കും മറ്റ് രേഖകളും ഉൾപ്പെടെ അടുത്തുള്ള ഓഫീസിൽ സമർപ്പിക്കണം. പിന്നീട് പുതിയതായി വാങ്ങിയ ആളുടെ പേരിലേക്ക് സ്പീഡ് പോസ്റ്റിൽ പേര് മാറ്റിയതിന് ശേഷം ആർസി ബുക്ക് അയച്ചു നൽകും. അതേസമയം ആധാർ അധിഷ്ഠിത ഫേസ് ലെസ് സർവീസ് ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഒറിജിനൽ ആർസി ബുക്ക് ആർടിഒ ഓഫീസിൽ സമർപ്പിക്കാതെ തന്നെ അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനും ഒറിജിനൽ ആർസി ബുക്ക് പുതിയ ഉടമസ്ഥന് നൽകി കൈപ്പറ്റ് രസീത് വാങ്ങി സൂക്ഷിക്കുകയും ചെയ്യാൻ സാധിക്കും.

Tags: vehiclesaleSUB
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies