ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്റി -ട്വന്റി മത്സരത്തിൽ കേരളാ താരം മിന്നു മണിക്ക് അരങ്ങേറ്റം. ടീമിൽ ഇടം നേടിയ ഓൾറൗണ്ടർ മലയാളി താരം 24 കാരി മിന്നു മണി ഇന്ത്യൻ ജേഴ്സിയിൽ ആദ്യമായി കളിക്കാനിറങ്ങുന്ന വനിതാ താരമാണ്. ബംഗ്ലാദേശ് തട്ടകമായ മിർപുർ ഷേർ ഇ ബംഗ്ല നാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. ഫാൻകോഡിൽ മത്സരം തത്സമയം കാണാം.
പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചതിലൂടെ ഇന്ത്യയ്‌ക്ക് വേണ്ടി രാജ്യാന്തര ടി-20 മത്സരം കളിക്കുന്ന ആദ്യ മലയാളി താരമെന്ന രാജ്യാന്തര റെക്കോഡും താരത്തിന്റെ പേരിലായി.
കേരള ജൂനിയർ സീനിയർ ടീമുകൾക്കായി മത്സരിച്ചിട്ടുള്ള മിന്നു ഇന്ത്യയുടെ എ ടീമിലും, ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായും കളിച്ചിട്ടുണ്ട്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങുന്ന മിന്നു ഇടംകൈ ബാറ്റും വലംകൈ സ്പിന്നറുമാണ്. ടോസ് നേടിയ ഇന്ത്യ ആദ്യം ഫീൽഡിങ് തിരഞ്ഞെടുത്തു.
ലോകകപ്പ് മത്സരത്തിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ മത്സരമാണിത്. ഇന്ത്യൻ വനിതാ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ)സ്മൃതി മന്ഥന, പൂജവസ്‌ത്രേകർ, ദീപ്തി ശർമ, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, അമൻജ്യോത് കൗർ, അനുഷ ബറേദി, മിന്നു മണി.
Comments