ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്താന്റെ പങ്കാളിത്തത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ പ്രതികരണവുമായി പാകിസ്താൻ കായിക മന്ത്രി ഇഹ്‌സാൻ മസാരി രംഗത്തെത്തി. ‘ഇന്ത്യ ഏഷ്യാകപ്പിനായി ഹൈബ്രിഡ് മോഡൽ ആവശ്യപ്പെടുകയും നിക്ഷ്പക്ഷ വേദിയിൽ മാത്രമേ മത്സരിക്കൂവെന്നും പറഞ്ഞിരുന്നു. അതുപോലെ പാകിസ്താൻ ടീം ലോകകപ്പിന് ഹൈബ്രിഡ് മോഡൽ ആവശ്യപ്പെടുന്നു. നിക്ഷ്പക്ഷ വേദിയിൽ മാത്രമേ തങ്ങൾക്കും കളിക്കാനാകൂ.
പാകിസ്താന്റെ ചെസ്,ഹോക്കി ടീമുകൾ ഇന്ത്യയിൽ പോയിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് അവർ ഇവിടെ വരാൻ തയ്യാറാകുന്നില്ല. ക്രിക്കറ്റ് ബോർഡ് പാകിസ്താൻ കായിക വകുപ്പിന് കീഴിലാണെന്നും അദ്ദേഹം പറഞ്ഞു.ക്രിക്കറ്റ് ബോർഡ് പാകിസ്താൻ കായിക വകുപ്പിന് കീഴിലാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ലോകകപ്പിലെ പാകിസ്താന്റെ പങ്കാളിത്തം പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചതിന് പിന്നാലെയാണ് കായിക മന്ത്രിയുടെ പ്രസ്താവന. വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയാണ് സമിതി അദ്ധ്യക്ഷൻ. ഇന്ത്യ-പാക് നയതന്ത്ര സാഹചര്യവും കായികബന്ധവും വിലയിരുത്തി സമിതി പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന് റിപ്പോർട്ട് നൽകും.
ടീം കളിക്കുന്ന വേദികളിലെ സുരക്ഷ വിലയിരുത്താൻ ലോകകപ്പിനു മുൻപ് ഇന്ത്യയിലേക്കു സംഘത്തെ അയയ്‌ക്കുമെന്ന് പാക്കിസ്താൻ അറിയിച്ചിരുന്നു.ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്താൻ കളിക്കണോയെന്നു തീരുമാനിക്കാൻ ഉന്നതതല സമിതിയെ നിയമിച്ച പാക്ക് സർക്കാരിനെതിരെ പിസിബി മുൻ ചെയർമാൻ ഖാലിദ് മഹ്മൂദ് രംഗത്തെത്തി. സർക്കാരിന്റേത് യുക്തിക്കു നിരക്കാത്ത തീരുമാനമാണെന്ന് ഖാലിദ് മഹ്മൂദ് തുറന്നടിച്ചു. കമ്മിറ്റിയിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിൽനിന്ന് ആരെയും ഉൾപ്പെടുത്താത്തതിനെയും മുൻ ചെയർമാൻ ചോദ്യം ചെയ്തു. ഏഷ്യാകപ്പും പാകിസ്താൻ ലോകകപ്പ് കളിക്കുന്ന കാര്യവും ബന്ധപ്പെടുത്തേണ്ട സമയമല്ല ഇതെന്നാണ് ഖാലിദ് മഹ്മൂദിന്റെ നിലപാട്.
Comments