കർക്കിടകമാസം (2023 ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ) നിങ്ങൾക്കെങ്ങനെ
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

കർക്കിടകമാസം (2023 ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ) നിങ്ങൾക്കെങ്ങനെ

കർക്കിടകമാസം 2023 ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെയുള്ള പൊതുഫലം

Janam Web Desk by Janam Web Desk
Jul 11, 2023, 12:26 pm IST
FacebookTwitterWhatsAppTelegram

2023 ജൂലൈ 17 ന് കർക്കിടകമാസം ആരംഭിക്കുകയും ആഗസ്റ്റ് 16 ന് അവസാനിക്കുകയും ചെയ്യും.

വ്യാഴവും രാഹുവും മേടത്തിലും ശുക്രനും ചൊവ്വയും ചിങ്ങത്തിലും കേതു തുലാത്തിലും ബുധൻ കർക്കിടകത്തിലും ശനി കുഭത്തിലും തുടരുകയാണ്. ശനിയുടെ വക്രഗതിയുടെ ഫലങ്ങൾ ജീവജാലങ്ങളിൽ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്.

കര്‍ക്കിടകം എന്നാൽ വറുതിപിടിമുറുക്കുന്ന ആടി മാസം ആണ് എന്നാണ് വിശ്വാസം. ഹൈന്ദവരെ സംബന്ധിച്ച് പുണ്യമാസമാണ്. കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ മാസമായി ആചരിക്കുന്നു. ഇടമുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടക മാസം പൊതുവെ ആധ്യാത്മിക ചിന്തക്കുള്ള കാലഘട്ടമാണ്. കര്‍ക്കിടകം പഞ്ഞമാസം എന്നപോലെ രോഗങ്ങളുടേയും അസ്വസ്ഥതകളുടേയും മാസമാണ്.

ഒരു ആചാരമായി തുടങ്ങിയെങ്കിലും കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നില്‍ നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്. സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഒരു കാര്യം. ദക്ഷിണായനം ദേവന്മാരുടെ രാശിയാണ്. ആധ്യാത്മിക അര്‍ത്ഥത്തില്‍ ദേവന്‍ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യമാണ്. ദേവന്മാര്‍ ദക്ഷിണായനത്തില്‍ നിദ്ര കൊള്ളുന്നു എന്നതുകൊണ്ട് ജീവജാലങ്ങളിലെ ചൈതന്യത്തിന് ലോപം സംഭവിക്കുന്നു.

ജലരാശിയായ കര്‍ക്കിടകത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യന് ഹാനി സംഭവിക്കുന്നു. സുര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാ‍ലങ്ങളെയെല്ലാം ബാധിക്കുന്നു. ഇതിന് പരിഹാരമായാണ് രാമായണ പരായാണം വിധിച്ചിരിക്കുന്നത്.

കര്‍ക്കിടകം ഒന്നു മുതല്‍ രാമാ‍യണം വായന തുടങ്ങി അവസാനിക്കുമ്പോഴേക്കും തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. പഴയകാലത്ത് കര്‍ക്കിടകത്തിലെ ആദ്യത്തെ ആഴ്ച കൊണ്ടുതന്നെ രാമായണം പൂര്‍ണ്ണമായും പാരായണം ചെയ്തിരുന്നു. ഇതിന് സാധിക്കാത്തവര്‍ ഒരു മാസം കൊണ്ടു തന്നെ പാരായണം പൂര്‍ത്തിയാക്കിയിരിക്കണം.

കര്‍ക്കിടകത്തിലെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കുവാന്‍ രാമായണ പാരായണം മാത്രം മതിയെന്നാണ് വിശ്വാസം. മറ്റെല്ലാ ഹൈന്ദവാചാരങ്ങളിലുമെന്നപോലെ സ്നാനം, ഭസ്മധാരണം, ചന്ദനം തൊടല്‍ മുതലായവ ചെയ്ത ശേഷം ഏകാഗ്ര ചിത്തനായി ഇരുന്ന് രാമായണ പാരായണം ആരംഭിക്കാം.

കേരളത്തിന്റെ വടക്ക് പ്രതേകിച്ച് മലബാറില്‍ രാവിലെ ദശപുഷ്പങ്ങള്‍ വച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കുന്ന ചടങ്ങും ഈ മാസം നടക്കുന്നു. രാവിലെ കുളിച്ച്‌ വീടു വൃത്തിയാക്കി കിണ്ടിയില്‍ വെള്ളവും തുളസിക്കരും വച്ചു വിളക്കു കൊളുത്തി, താലത്തില്‍ ദശപുഷങ്ങളും വാല്‍ക്കണ്ണാടിയും രാമായണവും പുതുവസ്ത്രവും വയ്‌ക്കുന്നു. വൈകുന്നേരം ഇത്‌ എടുത്തു മാറ്റും. കര്‍ക്കിടകത്തിലെ എല്ലാദിവസവും ഇത്‌ തുടരുകയും രാമയണം വായന പൂര്‍ത്തിയാവുന്നതോടെ സമാപിക്കുകയും ചെയ്യുന്നു.

കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് കര്‍ക്കിടകം. സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പ്. കര്‍ക്കടകത്തില്‍ മിതമായ ആഹാരവും ആയുര്‍വേദ മരുന്നുകളും കഴിച്ച് ദേഹ ശുദ്ധി വരുത്താറുണ്ട്. മറ്റുചിലർ ഉഴിച്ചിലും പിഴിച്ചിലും നടത്തി ശരീരം അരോഗദൃഢമാക്കും. കര്‍ക്കിടകത്തില്‍ മരുന്നു സേവിച്ചാല്‍ കല്‍പ്പാന്തം സസുഖം എന്നതാണ് ആയുര്‍ വേദത്തിന്‍റെ വിശ്വാസം.

കൊടും വേനലില്‍ നിന്ന് പെട്ടന്ന് മഴക്കാലത്തിലേക്ക് കടക്കുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ ശരീരത്തിന് കഴിയാതെ പോവുന്നു. അതുകൊണ്ട് വേനല്‍ കഴിഞ്ഞ ശേഷമുള്ള മൂന്നു മാസം ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ക്ഷയിക്കുന്നു. രോഗങ്ങള്‍ ശരീരത്തെ ആക്രമിക്കുകയും ശക്തി കുറഞ്ഞ ശരീരം അതിന് അടിപ്പെടുകയും സ്വാഭാവികമാണ്. മഴക്കാലം തുടങ്ങുമ്പോള്‍ രോഗാണുക്കള്‍ പെരുകിത്തുടങ്ങുകയും ചെയ്യും. ഈയൊരു അവസ്ഥയിലാണ് സുഖ ചികിത്സ പ്രസക്തമാവുന്നത്.

പൊതുവായ ഫലം: മഴ വീണ്ടും ക്രൂരമായ ദുരിതം വിതയ്‌ക്കും. പനിയും പകർച്ചവ്യാധികളും പടർന്ന് പിടിക്കും. ഉദര സംബന്ധമായും ഹൃദയ സംബന്ധമായും രോഗങ്ങൾ ഉള്ളവർ ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പാലിക്കുക. ചില സ്ഥലങ്ങളിൽ മേഘ്‌വിസ്ഫോടനങ്ങളും തുടർന്നുള്ള മിന്നൽ പ്രളയവും പ്രതീക്ഷിക്കാം.

സാമ്പത്തീകമായി ഉന്നതങ്ങളിൽ ഉള്ളവർ അപ്രതീക്ഷിതമായി ദരിദ്രരായി മാറും. അത്‌പോലെ സമൂഹത്തിൽ ദരിദ്രർ എന്ന് മുദ്രകുത്തപ്പെട്ടവർക്കു ബമ്പർ അടിക്കുന്ന സമയമാണ്.

രാഷ്‌ട്രീയപരമായി ചിലകാര്യങ്ങളിൽ അപ്രതീക്ഷിതവും അവിശ്വസനീയവും ആയ തീരുമാനങ്ങൾ ഉണ്ടാവും. ഭഗവാൻ കൃഷ്ണൻെയും മഹാദേവന്റെയും സാന്നിധ്യം പലർക്കും അനുഭവപ്പെടും.

ഈ കാലയളവിൽ 27 നക്ഷത്രജാതരുടെയും ജ്യോതിഷപ്രകാരമുള്ള പൊതുഫലം, എന്നിരുന്നാലും ഓരോരുത്തർക്കും അവരവരുടെ ജന്മഗൃഹനില പോലെ ഈ ഫലങ്ങൾ കൂടിയും കുറഞ്ഞും വരം.

മേടം രാശി: (അശ്വതി ഭരണി,കാർത്തിക ആദ്യ 1/4 ഭാഗം)
കുടുംബപരമായി കിട്ടാനുള്ള സ്വത്ത് തർക്കത്തിൽ കോടതിയിൽ നിന്നും അനുകൂല തീരുമാനം ഉണ്ടാവും. കേസുകൾ നിലനിൽക്കുന്നു എങ്കിൽ വിധി അനുകൂലമാക്കി എടുക്കാൻ യഥാവിധി പരിഹാരം, വഴിപാടുകൾ നടത്തുന്നത് ഗുണം ചെയ്യുന്ന സമയമാണ്. കുടുംബ ബന്ധു ജനങ്ങളുമായി കലഹത്തിന് ഇടവരും. വാക്കുകളിൽ മിതത്വ൦ പാലിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. ചിലർക്ക് ജോലിയിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായ ധനലാഭം പ്രതീക്ഷിക്കാം.

ഇടവം രാശി: (കാർത്തിക 3/4 ഭാഗം രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗവും)
ആരോഗ്യകാര്യങ്ങളിൽ പലവിധത്തിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് ശമനം ഉണ്ടാവും. ഗ്രഹനില പരിശോധന നടത്തി ആയുർചിന്ത നടത്തുന്നത് രക്ഷ നൽകും. സർക്കാർ ജോലികളിൽ ഇരിക്കുന്നവർക്കു സ്ഥാനക്കയറ്റം ലഭിക്കും. പുതിയ ചില സുഹൃത്തുക്കളെ കിട്ടാനുള്ള ഭാഗ്യം ഉണ്ടാവും. മേലധികാരികളിൽ നിന്നും പ്രശംസാപത്രം ലഭിക്കും. സാമ്പത്തീക കാര്യങ്ങളിൽ ലാഭം ഉണ്ടാവുന്ന മാസമാണ്.

മിഥുനം രാശി: (മകയിര്യം 1/2 ഭാഗം ,തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
ആരോഗ്യപരമായി കുറച്ചു വിഷമം ഉണ്ടാക്കുന്ന മാസമാണ്, പ്രത്യേകിച്ച് കണ്ണുമായി ബന്ധപ്പെട്ട്‌ പ്രശ്നമുള്ളവർ കൃത്യസമയത്തു പരിശോധനകൾ നടത്തുക. ആട- ആഭരണ-അലങ്കാര വസ്തുക്കളുടെ വർദ്ധനവ് ഉണ്ടാവും. സാഹിത്യകാരമാർക്ക് അവാർഡുകൾ കിട്ടുന്ന സമയം ആണ്. എങ്കിലും തൊഴിൽ മേഖലയിൽ ക്ലേശങ്ങൾ വർദ്ധിക്കും. ഇഷ്ടദേവൻ അല്ലെങ്കിൽ നക്ഷത്രദേവതയെ പ്രാർത്ഥിക്കുന്നത് ഗുണം ചെയ്യും.

കർക്കിടകം രാശി: (പുണർതം 1/4, പൂയം, ആയില്യം)
സാമ്പത്തീകമായി വളരെ അധികം ഗുണങ്ങൾ വരുന്ന മാസമാണ്. വിവേകശൂന്യമായ പെരുമാറ്റം ചില ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്‌ത്തും. ബിസിനസ് രംഗങ്ങളിൽ പ്രവൃത്തിക്കുന്നവർക്കു നിരവധി അവസരങ്ങൾ വന്ന് ചേരും. വന്നു ചേരുന്ന അവസരങ്ങൾ മടി കാരണം നഷ്ടപ്പെടുത്തരുത്. ജോലി അന്വേഷിക്കുന്നവർക്ക് അർഹമായ ജോലി കിട്ടും എന്നാൽ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നത് നല്ലതായിരിക്കും പ്രത്യേകിച്ച് ഹൃദ്രോഗം ഉള്ളവർ ജാഗ്രത പാലിക്കുക.

ചിങ്ങം രാശി: (മകം, പൂരം,ഉത്രം ആദ്യ 1/4 ഭാഗം)
വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകുന്ന മാസമാണ്. അപ്രതീഷിതമായി വിദേശയാത്രക്കുള്ള അവസരം വന്നു ചേരും. കുടുംബത്തിൽ ചില വേണ്ടപ്പെട്ട ആളുകളുടെ വിയോഗം ഉണ്ടാവും. മാതൃ-പ്രതൃ-ഭ്രാതൃ ദുഃഖ യോഗം കണ്ടെത്തി യഥാവിധി പരിഹാരം ചെയ്യുന്നത് നല്ലതായിരിക്കും. ബിസിനസുകൾ നടത്തുന്നവർ സാമ്പത്തീകമായ കാര്യങ്ങളിൽ വളരെ അധികം ശ്രദ്ധിക്കേണ്ട മാസമാണ്. ആരെയും കണ്ണടച്ചു വിശ്വസിച്ചു ചതി പറ്റാതെ നോക്കുക.

കന്നി രാശി: (ഉത്രം 3/4,അത്തം,ചിത്തിര ആദ്യ 1/2 ഭാഗം)
ബിസിനസ്സ് രംഗത്തു ഉള്ളവർക്ക് തങ്ങളുടെ മേഖലയിൽ പ്രതീഷിക്കാത്ത വളർച്ച ഉണ്ടാവും. വളരെ കാലമായി പിണങ്ങിയിരുന്ന കുടുംബാംഗങ്ങൾ ഒത്തുചേരും. ആചാരാനുഷ്ടാങ്ങളിൽ താത്പര്യം വർദ്ധിക്കുകയും പുണ്യസ്ഥലങ്ങൾ സന്ദർശനത്തിനും സാധ്യത. പലനാൾ ആയി മുടങ്ങിക്കിടക്കുന്ന നേർച്ചകൾ തീർക്കാൻ അനുയോജ്യമായ സമയം ആണ്.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം ,ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന മാസമാണ്. ബന്ധു ജനങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറി രമ്യതയിലും സ്വരുമയിലും കഴിയുവാൻ യോഗമുണ്ടാകും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ മനഃസമാധാനവും ഉണ്ടാവും. തൊഴിൽ വിജയം, ധനലാഭം എന്നിവ പ്രതീക്ഷിക്കാം.

വൃശ്ചികം രാശി: (വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട)
പറയുന്ന വാക്കുകളിൽ അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ അധികം സൂക്ഷിക്കണം. നിനച്ചിരിക്കാത്ത സമയത്തു ആപത്ത്, രോഗങ്ങൾ എന്നിവ അലട്ടിയേക്കാം. വാഹനങ്ങൾ ഓടിക്കുമ്പോൾ സൂക്ഷിക്കുക. അപ്രതീക്ഷിതമായി ബന്ധുജനങ്ങളുടെ വിയോഗം ഉണ്ടാവും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ഔദ്യോഗികമായി മാനസീക സംഘർഷം വർദ്ധിക്കുന്ന മാസമാണ്. ചെക്ക് കേസുകളോ പണമിടപാട് സംബന്ധമായ കേസുകളോ വരാൻ സാധ്യത ഉണ്ട്. കുടുംബ ബന്ധു ജനങ്ങളുമായോ സുഹൃത്തുക്കളുമായോ അസ്വാരസ്യം വരാം. സന്താനഭാഗ്യം, ധനലാഭം എന്നിവ പ്രതീക്ഷിക്കാം.

മകരം രാശി: (ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
ബിസിനസ്സിൽ മാന്ദ്യം അനുഭവപ്പെടുന്നതിനാൽ കൂടുതൽ സമയം പ്രവർത്തിക്കേണ്ടതായി വരും. വാക്കുതർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുന്നതാണ് നല്ലത്. അനാരോഗ്യത്താൽ അവധി എടുക്കും. ബന്ധുവിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടുന്ന സാഹചര്യം വന്നാൽ ഉചിതമായ തീരുമാനം എടുക്കുക.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തിപത്രം ലഭിക്കും. പുതിയ ഉദ്യോഗത്തിന് നിയമാനുമതി ലഭിക്കും. കുടുംബത്തിൽ ആഹ്ളാദ അന്തരീക്ഷം സംജാതമാകും. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
സഹപ്രവർത്തകർ അവധി ആയതിനാൽ കൂടുതൽ സമയം പ്രവർത്തിക്കേണ്ടതായി വരും. കുടുംബ ബന്ധു ജനങ്ങളുമായും ഭാര്യാഭർതൃ കലഹം ഉണ്ടാവും. സന്താനങ്ങളെ കൊണ്ട് ദുരിതം അനുഭവിക്കേണ്ട സ്ഥിതി വിശേഷം ഉണ്ടാവും. കേസുവഴക്കുകളിൽ പെടാതെ സൂക്ഷിക്കുക.
===========================================
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Monthly Prediction by Jayarani E.V / 2023 July 17 to August 16

Tags: SUBJayaraniMonthly Prediction
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

ഗുരുപൂജക്കെതിരെ സിപിഎമ്മും എസ് എഫ് ഐയും; ഇനിയും ചടങ്ങ് നടത്തുമെന്ന് സ്‌കൂൾ അധികൃതർ

അച്ഛനില്ലാത്തപ്പോൾ അയാളുമായി അമ്മ സെക്സ് ചെയ്തു! അവിഹിതം കണ്ട മകനെ കെട്ടിത്തൂക്കുമെന്ന് അമ്മ

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യയ്‌ക്കും മകനും വാഹനാപകടത്തിൽ പരിക്ക്

ആറുകോടിരൂപയുടെ സാധനങ്ങൾ വാങ്ങിയ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ സമ്മർദ്ദമുണ്ടായി; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതിൽ ഗുരുതര ആരോപണവുമായി കുടുബം

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies