ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കുറുക്കന്റെ ട്രെയിലര്‍ പുറത്ത്. ജയലാൽ ദിവാകരനാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. വാർദ്ധക്യ അസുഖങ്ങൾ അലട്ടുന്നതിനാൽ കുറച്ചു കാലങ്ങളായി സിനിമാ രംഗത്തു നിന്നും മാറി നിന്ന നടൻ ശ്രീനിവാസൻ തിരിച്ചെത്തുന്ന ചിത്രം എന്നതാണ് കുറുക്കന്റെ പ്രത്യേകത. മലയാളികളെ സംബന്ധിച്ചിടത്തോളം ശ്രീനിവാസന്റെ വിട്ടുനിൽക്കൽ വലിയ ദുഃഖമുണ്ടാക്കിയിരുന്നു. പൂർണ ആരോഗ്യവാനായി തങ്ങളുടെ പ്രിയ നടൻ വീണ്ടും ക്യാമറയ്‌ക്ക് മുന്നിലെത്തിയ ആവേശത്തിലാണ് സിനിമാ പ്രേമികൾ.
ഒരു കേസുമായി മുന്നോട്ട് പോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൃഷ്ണൻ എന്നാണ് ശ്രീനിവാസന്റെ കഥാപാത്രം. ട്രെയിലറിന്റെ ആദ്യ രംഗത്തിൽ തന്നെ കോടതിയിൽ ഹാസ്യം കലർന്ന മറുപടി നൽകുന്ന ശ്രീനിവാസനെയാണ് കാണുന്നത്. കേസിലെ മൂന്നാം ദൃസാക്ഷിയാണ് ശ്രീനിവാസൻ. പുള്ളി സാക്ഷി പറഞ്ഞ എല്ലാ കേസിലും പ്രതികൾക്ക് ശിക്ഷ കിട്ടിയിട്ടുണ്ടെന്നാണ് ട്രെയിലറിൽ വിനീത് ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന ഡയലോഗ്. ചിത്രത്തിൽ വിനീത് ശ്രീനിവാസൻ പോലീസ് വേഷത്തിലാണ് എത്തുന്നത്. മാദ്ധ്യമ പ്രവർത്തകനായാണ് വേഷമിടുന്നത്. മൊത്തത്തിൽ ചിത്രത്തെ ഒരു മുഴുനീള കോമഡി , ത്രില്ലിംഗ് ഡ്രാമയെന്ന് വിശേഷിപ്പിക്കാം.
മീശമാധവൻ, മനസ്സിനക്കരെ, ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്നിങ്ങനെ മുപ്പതോളം സിനിമകൾ നിർമ്മിച്ച മഹാസുബൈർ വർണ്ണചിത്രയാണ് ചിത്രത്തിന്റെ നിർമ്മാണവും വിതരണവും നിർവഹിക്കുന്നത്. വളരെ വലിയൊരു താരനിരയാണ് ചിത്രത്തിനൊപ്പമുള്ളത്. ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ചിത്രത്തിൽ സുധീർ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, അശ്വത് ലാൽ, ശ്രുതി ജയൻ, ഗൗരി നന്ദ, ജോജി ജോൺ, മാളവിക മേനോൻ, മറീന മൈക്കിൾ, അൻസിബാ ഹസ്സൻ, അഞ്ജലി സത്യനാഥ്, അസീസ് നെടുമങ്ങാട്, രമ്യാ സുരേഷ്, ബാലാജി ശർമ്മ എന്നിങ്ങനെ നിരവധി അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്.
കുറുക്കന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് മനോജ് റാംസിംഗാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഡിബു ജേക്കബാണ്. ചിത്രം ഒരു മുഴുനീള കോമഡി ഡ്രാമയെന്നാണ് പുറത്തിറങ്ങിയ കുറുക്കന്റെ രണ്ട് പോസ്റ്ററുകളിൽ നിന്നും ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന. ചിത്രം ഏത് ജോണറിൽ ആണെന്നറിയാൻ റിലീസ് വരെ കാത്തിരിക്കണമെന്നായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞത്.
വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് കുറുക്കൻ നിർമ്മിക്കുന്നത്. സുധീർ കരമന, ശ്രീകാന്ത് മുരളി, ജോജി ജോൺ, അശ്വത് ലാൽ, മാളവിക മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അൻസിബ ഹസ്സൻ, ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ മനോജ് റാം സിംഗ് ആണ് കുറുക്കന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബ് ആണ് സിനിമയ്‌ക്ക് ക്യാമറ ചലിപ്പിക്കുന്നത്. എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാം നിർവ്വഹിക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജയാണ് സംഗീതം പകരുന്നത്.
















Comments