കള്ള സാക്ഷി കൃഷ്ണൻ എത്തുന്നു ; ശ്രീനിവാസന്റെ ഉ​ഗ്രൻ തിരിച്ചു വരവ് ; കുറുക്കൻ ട്രെയിലർ ; മത്സരിച്ചഭിനയിച്ച് അച്ഛനും മകനും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കള്ള സാക്ഷി കൃഷ്ണൻ എത്തുന്നു ; ശ്രീനിവാസന്റെ ഉ​ഗ്രൻ തിരിച്ചു വരവ് ; കുറുക്കൻ ട്രെയിലർ ; മത്സരിച്ചഭിനയിച്ച് അച്ഛനും മകനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 10:39 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കുറുക്കന്റെ ട്രെയിലര്‍ പുറത്ത്. ജയലാൽ ദിവാകരനാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. വാർദ്ധക്യ അസുഖങ്ങൾ അലട്ടുന്നതിനാൽ കുറച്ചു കാലങ്ങളായി സിനിമാ രം​ഗത്തു നിന്നും മാറി നിന്ന നടൻ ശ്രീനിവാസൻ തിരിച്ചെത്തുന്ന ചിത്രം എന്നതാണ് കുറുക്കന്റെ പ്രത്യേകത. മലയാളികളെ സംബന്ധിച്ചിടത്തോളം ശ്രീനിവാസന്റെ വിട്ടുനിൽക്കൽ വലിയ ദുഃഖമുണ്ടാക്കിയിരുന്നു. പൂർണ ആരോ​ഗ്യവാനായി തങ്ങളുടെ പ്രിയ നടൻ വീണ്ടും ക്യാമറയ്‌ക്ക് മുന്നിലെത്തിയ ആവേശത്തിലാണ് സിനിമാ പ്രേമികൾ.

ഒരു കേസുമായി മുന്നോട്ട് പോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൃഷ്ണൻ എന്നാണ് ശ്രീനിവാസന്റെ കഥാപാത്രം. ട്രെയിലറിന്റെ ആദ്യ രം​ഗത്തിൽ തന്നെ കോടതിയിൽ ഹാസ്യം കലർന്ന മറുപടി നൽകുന്ന ശ്രീനിവാസനെയാണ് കാണുന്നത്. കേസിലെ മൂന്നാം ദൃസാക്ഷിയാണ് ശ്രീനിവാസൻ. പുള്ളി സാക്ഷി പറഞ്ഞ എല്ലാ കേസിലും പ്രതികൾക്ക് ശിക്ഷ കിട്ടിയിട്ടുണ്ടെന്നാണ് ട്രെയിലറിൽ വിനീത് ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന ഡയലോ​ഗ്. ചിത്രത്തിൽ വിനീത് ശ്രീനിവാസൻ പോലീസ് വേഷത്തിലാണ് എത്തുന്നത്. മാദ്ധ്യമ പ്രവർത്തകനായാണ് വേഷമിടുന്നത്. മൊത്തത്തിൽ ചിത്രത്തെ ഒരു മുഴുനീള കോമഡി , ത്രില്ലിം​ഗ് ഡ്രാമയെന്ന് വിശേഷിപ്പിക്കാം.

 

മീശമാധവൻ, മനസ്സിനക്കരെ, ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്നിങ്ങനെ മുപ്പതോളം സിനിമകൾ നിർമ്മിച്ച മഹാസുബൈർ വർണ്ണചിത്രയാണ് ചിത്രത്തിന്റെ നിർമ്മാണവും വിതരണവും നിർവഹിക്കുന്നത്. വളരെ വലിയൊരു താരനിരയാണ് ചിത്രത്തിനൊപ്പമുള്ളത്. ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ചിത്രത്തിൽ സുധീർ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, അശ്വത് ലാൽ, ശ്രുതി ജയൻ, ഗൗരി നന്ദ, ജോജി ജോൺ, മാളവിക മേനോൻ, മറീന മൈക്കിൾ, അൻസിബാ ഹസ്സൻ, അഞ്ജലി സത്യനാഥ്, അസീസ് നെടുമങ്ങാട്, രമ്യാ സുരേഷ്, ബാലാജി ശർമ്മ എന്നിങ്ങനെ നിരവധി അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്.

കുറുക്കന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് മനോജ് റാംസിംഗാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഡിബു ജേക്കബാണ്. ചിത്രം ഒരു മുഴുനീള കോമഡി ഡ്രാമയെന്നാണ് പുറത്തിറങ്ങിയ കുറുക്കന്റെ രണ്ട് പോസ്റ്ററുകളിൽ നിന്നും ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന. ചിത്രം ഏത് ജോണറിൽ ആണെന്നറിയാൻ റിലീസ് വരെ കാത്തിരിക്കണമെന്നായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞത്.

വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് കുറുക്കൻ നിർമ്മിക്കുന്നത്. സുധീർ കരമന, ശ്രീകാന്ത് മുരളി, ജോജി ജോൺ, അശ്വത് ലാൽ, മാളവിക മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അൻസിബ ഹസ്സൻ, ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ മനോജ് റാം സിംഗ് ആണ് കുറുക്കന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബ് ആണ് സിനിമയ്‌ക്ക് ക്യാമറ ചലിപ്പിക്കുന്നത്. എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാം നിർവ്വഹിക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജയാണ് സം​ഗീതം പകരുന്നത്.

Tags: sreenivasanVineeth SreenivasanSHINE TOM CHACKOSUBKurukkan
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies