ന്യുഡൽഹി; ബലൂചിസ്താൻ സൈന്യം പാകിസ്താൻ പട്ടാള ക്യാമ്പിന് നേര നടത്തിയ ആക്രമണത്തിൽ 12പേർ കൊല്ലപ്പെട്ടെന്ന് വിവരം. മൂന്ന് സൈനികർക്ക് പരിക്കുമുണ്ട്. സിന്ദിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം.2022ന് ശേഷം പാകിസ്താൻ ആർമിക്ക് നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് വിവരം. അന്ന് കെച്ച്, പഞ്ചഗുർ,നോഷ്‌കി എന്നിവിടങ്ങളിലെക്യാമ്പുകളില്‍ നടന്ന ആക്രമണത്തില്‍ 9 സൈനികർ കൊല്ലപ്പെട്ടിരുന്നു.
ക്യാമ്പിന് നേരെ പാകിസ്താൻ സൈനിക വേഷത്തിലെത്തിയ 20പേരാണ് അക്രമം നടത്തിയത്. ആക്രമണത്തിനിടെ ബസ് യാത്രക്കാരിയായ ഒരു യുവതി വെടിയേറ്റ് മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം സുയി ജില്ലയിൽ ഭീകരവാദികളുമായി നടന്ന വെടിവയ്പ്പിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു.
പാകിസ്താൻ പട്ടാളത്തിന് നേരെ ടെഹ്‌റീക് ഇ ജിഹാദ് പാകിസ്താൻ ഈ വർഷം നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. അഫ്ഗാനിസ്ഥാൻ താലിബാൻ ഭരണം പിടിച്ചടക്കിയ ശേഷമാണ് പാകിസ്താൻ പട്ടാളത്തിന് നേരെ നിരന്തര അക്രമണം തുടങ്ങിയത്. 2021 ഓഗസ്റ്റിൽ വലിയൊരു വിഭാഗം താലിബാൻ ഭീകരവാദികൾ പാകിസ്താനിലേക്ക് നുഴഞ്ഞു കയറി ഭരണം അട്ടിമറി ശ്രമം നടത്തിയിരുന്നു.
Comments