ഒരു മലയാളി സ്വയം സേവകൻ രജ്ജു ഭയ്യയെ ഓർക്കുമ്പോൾ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒരു മലയാളി സ്വയം സേവകൻ രജ്ജു ഭയ്യയെ ഓർക്കുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2023, 11:18 am IST
FacebookTwitterWhatsAppTelegram

പ്രൊഫ. ഡോക്ടർ രാജേന്ദ്ര സിംഗ് ജി അല്ലെങ്കിൽ രജ്ജു ഭയ്യ, രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ നാലാമത്തെ സർസംഘചാലകായിരുന്നു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് വളരെ സജീവമായിരുന്നു രജ്ജു ഭയ്യ, ഈ സമയത്താണ് അദ്ദേഹം ആർഎസ്എസുമായി ബന്ധപ്പെടുന്നത്. അന്നുമുതൽ അദ്ദേഹത്തിന്റെ ജീവിതത്തെ സംഘ ദർശനങ്ങൾ ആഴത്തിൽ സ്വാധീനിച്ചു.ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ സർ സി ​​വി രാമൻ M.Sc കാലത്ത് രജ്ജു ഭയ്യയുടെ എക്സാമിനറായിരുന്നു. സി വി രാമൻ അദ്ദേഹത്തെ അസാധാരണമായ സമർത്ഥനായ വിദ്യാർത്ഥിയായി അംഗീകരിച്ചു. ന്യൂക്ലിയർ ഫിസിക്സിലെ ഉന്നത ഗവേഷണത്തിന് അദ്ദേഹം രജ്ജു ഭയ്യക്ക് ഫെലോഷിപ്പും വാഗ്ദാനം ചെയ്തു. ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം രജ്ജു ഭയ്യ അലഹബാദ് സർവകലാശാലയിൽ സ്പെക്ട്രോസ്കോപ്പി പഠിപ്പിക്കാൻ ചേർന്നു. അദ്ദേഹം വർഷങ്ങളോളം യൂണിവേഴ്സിറ്റിയിൽ പഠിപ്പിച്ചു, പിന്നീട് ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ തലവനായി നിയമിക്കപ്പെട്ടു. ഇന്ത്യയിൽ അക്കാലത്ത് വളരെ അപൂർവമായിരുന്ന ന്യൂക്ലിയർ ഫിസിക്സ് ആയിരുന്നു അദ്ദേഹത്തിന്റെ മേഖല. വളരെ ജനപ്രിയനായ അധ്യാപകനായിരുന്ന അദ്ദേഹം വളരെ ലളിതവും വ്യക്തവുമായ രീതിയിൽ വിദ്യാർത്ഥികളെ പഠിപ്പിച്ചു. മുൻ പ്രധാനമന്ത്രി വി പി സിങ്ങും ഡോ. മുരളി മനോഹർ ജോഷിയും അദ്ദേഹത്തിന്റെ മികച്ച വിദ്യാർത്ഥികളായിരുന്നു.

1966-ൽ സർവ്വകലാശാലാ പദവി രാജിവച്ച അദ്ദേഹം സംഘത്തിന്റെ മുഴുവൻ സമയ പ്രചാരകനായി മാറി. ഉത്തർപ്രദേശിലെ പ്രാന്ത പ്രചാരകിന്റെ ചുമതലയാണ് അദ്ദേഹത്തിന് ലഭിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെയും നേതാക്കൾ, അക്കാദമിക് വിദഗ്ധർ, സാമൂഹിക പ്രവർത്തകർ, ബുദ്ധിജീവികൾ, രാഷ്‌ട്രീയ നേതാക്കൾ എന്നിവരുമായി അദ്ദേഹം മികച്ച ബന്ധം പങ്കിട്ടു. ലാൽ ബഹാദൂർ ശാസ്ത്രി, ചന്ദ്രശേഖർ, വി പി സിംഗ് എന്നിവരുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് രജ്ജു ഭയ്യ ഒളിവിൽ പോയി ഭാരതം മുഴുവൻ ചുറ്റിക്കറങ്ങി സംഘ പ്രവർത്തനത്തിന് നേതൃത്വം നൽകി . 1976-ൽ ഡൽഹിയിൽ ജസ്റ്റിസ് വി എം തർകുണ്ഡെയുടെ അധ്യക്ഷതയിൽ മനുഷ്യാവകാശ കൺവെൻഷൻ സംഘടിപ്പിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി.

പ്രൊഫസർഡോക്ടർ രാജേന്ദ്ര സിംഗിന്റെ സർസംഘ് ചാലക പദവി കേരളത്തിന്റെ സംഘ  ചരിത്രത്തിൽ നിര്ണ്ണായക കാലഘട്ടമായിരുന്നു. 1994 മാർച്ചിൽ നാഗ്പൂരിൽ നടന്ന അഖിലഭാരതീയ പ്രതിനിധി സഭയിൽ വെച്ചായിരുന്നു പൂജനീയ ബാല സാഹിബ് ദേവറസ് ആരോഗ്യപരമായ കാരണങ്ങളാൽ സർസംഘചാലക് പദവി ഒഴിഞ്ഞത്. രാഷ്‌ട്രജീവിതത്തിനു ചരിത്ര പരമായ നേതൃത്വം നൽകുക എന്ന ദൗത്യമാണ് ദേവറസ് ജി രജ്ജു ഭയ്യക്ക് സർസംഘചാലക് പദവി നൽകിക്കൊണ്ട് കൈമാറിയത്. കേരളത്തിന്റെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ അദ്ദേഹം ആ ദൗത്യം സസന്തോഷം നിർവഹിക്കുകയായിരുന്നു എന്ന് കാണാം. 1978 മുതൽ 1987 വരെയള്ള കാലഘട്ടത്തിൽ അദ്ദേഹം സർകാര്യവാഹ് എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് 1987 മുതൽ ആരോഗ്യപരമായ കാരണങ്ങളാൽ ആ ചുമതല ഒഴിഞ്ഞു , സഹസാർകാര്യവാഹ് എന്ന നിലയിൽ പ്രവർത്തിച്ചു. അപ്പോഴൊക്കെ കേരളവുമായി അദ്ദേഹം പുലർത്തിയിരുന്ന അടുത്ത ബന്ധം പുതിയ ദൗത്യ നിർവഹണത്തിലും അദ്ദേഹത്തിന് സഹായകമായി തീർന്നു

അദ്ദേഹത്തിന്റെ അനുഭവ പരിജ്ഞാനം കേരളത്തിലെ സംഘ അധികാരികൾക്ക് കുറച്ചൊന്നുമല്ല ആശ്വാസം പകര്ന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഓരോന്നിനും ഓരോ വിരുദ്ധശക്തികൾ ആയിരുന്നു സംഘത്തോടുള്ള എതിർപ്പിന്റെ പടനയിച്ചിരുന്നതെങ്കിൽ, കേരളത്തിൽ അവരെല്ലാം ഒന്നിച്ച് അണിനിരന്നിരിക്കുന്നു എന്നതാണ് വസ്തുത. കമ്മ്യൂണിസ്റ്റുകളും കമ്മ്യൂണലിസ്റ്റുകളും കപട മതേതരക്കാരും ഭീകര പ്രവർത്തകരും എല്ലാം സംഘപ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കാൻ കൈകോർക്കുന്നു എന്ന വിചിത്രമായ അനുഭവം കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. 1977ൽ അഖില ഭാരതീയ ചുമതലയിൽ ആദ്യമായി വന്നത് മുതൽ തന്നെ അദ്ദേഹം കേരളത്തിലെ പ്രവർത്തനങ്ങളിൽ കൂടുതൽ അടുത്ത് ഇടപഴകാൻ താല്പര്യമെടുത്തിരുന്നു..

അദ്ദേഹം സന്നിഹിതനായിരുന്ന ബൈട്ടക്കുകളിൽ പങ്കെടുത്തിരുന്ന സാധാരണ പ്രവർത്തകർക്ക് പോലും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഒരുതരത്തിലുള്ള ഭയാമോ അസ്വസ്ഥതയോ തോന്നിയിരുന്നില്ല. ബാല സ്വയംസേവകരോടും ചെറിയ ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്നവരോടും സരസമായി അടുത്തിടപഴകാൻ സ്വന്തം പദവി അദ്ദേഹത്തിന് തടസ്സമായിരുന്നില്ല..
സാർ കാര്യവാഹ് ആയിരുന്ന കാലത്ത് കേരളത്തിലെ എല്ലാ ജില്ലകളിലും അദ്ദേഹം എടുത്തിരുന്ന ജില്ലാ കാര്യ കർത്തൃ ബൈട്ടക്കുകളും സാംഘിക്കുകളും കേരളത്തിലെ സംഘപ്രവർത്തനത്തിന് ശക്തമായ മുതൽക്കൂട്ടായിരുന്നു. പിന്നീട് അദ്ദേഹം സഹ സർ കാര്യവാഹായി തീർന്നു. ആ കാലത്താണ് പഞ്ചാബിൽ വിഘടന പ്രവർത്തനങ്ങൾ കുറേശ്ശെയായി കുറഞ്ഞു തുടങ്ങിയത്. സമ്പത്ത് നഷ്ടങ്ങളും ആൾനാശവും കൊണ്ട് തകർന്നുപോയ ഹിന്ദു സഹോദരന്മാർക്ക് ചെറിയതോതിലെങ്കിലും എങ്കിലും ആശ്വാസം പകരം സംഘം അക്കാലത്ത് ഒരു അഖില ഭാരതീയ നിധി ശേഖരണം നടത്തി. അത് ഏറ്റുവാങ്ങാൻ കേരളത്തിലെ എല്ലാ ജില്ലകളിലും 1988 ൾ രജ്ജു ഭയ്യാ പര്യടനം നടത്തി. എല്ലാ ജില്ലകളിലും സാംഘിക്കുകളെ അഭിമുഖീകരിച്ച് അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ പഞ്ചാബ് പ്രശ്നത്തിന്റെയും ഖാലിസ്ഥാൻ വാദത്തിന്റെയും തല നാഴികൾ കീറുന്നവ ആയിരുന്നു. ഹിന്ദുക്കൾ കൂട്ടമായി കൊലചെയ്യപ്പെട്ടപ്പോഴും ഭീകരർ ശാഖകളിൽ എ കെ ഫോർട്ടി സെവൻ ഏന്തി നടത്തിയ ആക്രമണങ്ങളിൽ ബാല സ്വയം സേവകർ പോലും ബലിദാനികളായപ്പോഴും മാതൃകാപരമായ സംയമനത്തിന് സംഘം നേതൃത്വം കൊടുത്തതിനെപ്പറ്റിയും അതിന്റെ ഫലമായി പൂർണതോതിലുള്ള ഹിന്ദു – സിക്ക് കലാപം ഒഴിവാക്കപ്പെട്ടതിനെപ്പറ്റിയും ക്രമത്തിൽ ഖാലിസ്ഥാൻ വാദികൾ ഒറ്റപ്പെട്ട് ഇല്ലാതായതിനെപ്പറ്റിയും അദ്ദേഹം സവിസ്തരം പ്രതിപാദിച്ചു..കേരളത്തിന്റെ ബുദ്ധിമണ്ഡലത്തിൽ ആ വെളിപ്പെടുത്തലുകൾ ഉയർന്ന ഉത്തേജനമാണ് ഉണ്ടാക്കിയത്.

കേരളത്തിലെ സംഘ വളർച്ചയിൽ രഞ്ജുഭയ്യാ വളരെയധികം താൽപര്യം കാണിച്ചിരുന്നു. വർഷങ്ങൾക്കു മുമ്പ് കേരളത്തിന്റെ സംഘാധികാരികളും പ്രവർത്തകരും ശാഖകളുടെ എണ്ണം മൂവായിരമാക്കാൻ ഭഗീരഥ പ്രവർത്തനം നടത്തിക്കൊണ്ടിരുന്നപ്പോൾ അദ്ദേഹം അതിൽ അളവറ്റ താത്പര്യമായിരുന്നു കാണിച്ചിരുന്നത്..എവിടെ കണ്ടാലും എപ്പോൾ കണ്ടാലും ചോദിക്കുന്ന ചോദ്യം “വെൻ ആർ യു ഗോയിങ് ടു റീച് ദ മാജിക് നമ്പർ” എന്നായിരുന്നു.

സർസംഘ് ചാലക് ആയിക്കഴിഞ്ഞതിനുശേഷം അദ്ദേഹം ആദ്യമായി കേരളത്തിൽ വന്നത് 1995 ജനുവരിയിൽ ആയിരുന്നു. കേരളത്തിൽ സിപിഎം അഴിച്ചുവിട്ട ഏകപക്ഷീയമായ ആക്രമണങ്ങളിൽ സംഘപ്രവർത്തകർ കൊലചെയ്യപ്പെടുന്നതിന്റെ ഫലമായി നിരവധി കുടുംബങ്ങൾ നിത്യ ദുരിതങ്ങളിലേക്ക് ആണ്ട് കൊണ്ടിരുന്നത് അദ്ദേഹത്തിന്റെ ഹൃദയത്തെ വേദനിപ്പിച്ചിരുന്ന ആ ദിനങ്ങളിൽ സിപിഎം അക്രമങ്ങൾക്കെതിരെ തൃശ്ശൂരിൽ അദ്ദേഹം ആഞ്ഞടിച്ചത് മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു..തൃശ്ശൂർ ജില്ലയിലെ സംഘ പ്രവർത്തനത്തിന്റെ ഷഷ്ഠി പൂർത്തി കുറിച്ച് കൊണ്ടുള്ള സമ്പൂർണ്ണ സംഗമത്തിന്റെ സമാപന പരിപാടി ആയിരുന്നു വേദി.1996 ഡിസംബർ രണ്ടാം തീയതി നടന്ന പ്രസ്തുത പരിപാടിയുടെ അധ്യക്ഷൻ ദേശാഭിമാനിയുടെ മുൻ ചീഫ് എഡിറ്റർ വി ടി ഇന്ദുചൂഡൻ ആയിരുന്നു.അദ്ദേഹം പൂർണ്ണ ഗണവേഷത്തിലാണ് പരിപാടിയിൽ പങ്കെടുത്തത്.
ബിഷപ്പ് മാർ അപ്രേം, പി പരമേശ്വരൻ എന്നിവർ അന്നത്തെ പ്രാസംഗികരായിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാൽ തന്റെ മുൻഗാമിയെ അനുകരിച്ച് സർസംഘചാലക്  പദവി ഒഴിയുന്നതിനു മുൻപ് അദ്ദേഹം 1998 ഒക്ടോബറിൽ കേരളത്തിൽ എത്തി. അവസാനത്തെ കേരള സന്ദർശനമായിരുന്നു അത്. കാലടിയിൽ നടന്ന സംഘത്തിന്റെ പ്രാന്തീയ ബൈഠക്കിൽ അദ്ദേഹം പങ്കെടുത്തു. അന്ന് നടത്തിയ പ്രസംഗത്തിൽ സംഘപ്രവർത്തനം ശക്തമാക്കാൻ കേരളത്തിലെ പ്രവർത്തകർക്ക് അദ്ദേഹം വ്യക്തമായ മാർഗനിർദേശങ്ങൾ നൽകി..

Narendra Modi with 4th RSS Chief Prof Rajju Bhaiyya ( Rajendra Singh )

കേന്ദ്രത്തിൽ ബിജെപി മുൻതൂക്കമുള്ള ഒരു ഭരണകൂടം നിലവിൽ വരുന്നതിനു ശേഷമുള്ള കേരളത്തിലെ ആദ്യ പരിപാടിയായിരുന്നതിനാൽ പുതിയ ഭരണ വ്യവസ്ഥയുമായി ബന്ധപ്പെടുത്തി പ്രവർത്തകർ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹം വ്യക്തമായ മറുപടി നൽകി.. ആ മാസത്തിന്റെ അവസാന നാളുകളിൽ ഡൽഹി കാര്യാലയത്തിൽ വച്ച് കണ്ടപ്പോൾ കേരളത്തിലെ പ്രവർത്തകൻ എന്ന നിലയ്‌ക്ക് എന്നോട് അദ്ദേഹം കാണിച്ച സ്നേഹപ്രകടനങ്ങൾ ഇന്നും ഹൃദയത്തിൽ ജ്വലിച്ചു ച്ചു നിൽക്കുന്നു.

തന്റെ മുൻഗാമികളെ പോലെ തന്നെ ഭാരതത്തിലെ സ്വയംസേവക ഹൃദയങ്ങളിലും രാഷ്‌ട്ര ഹൃദയത്തിലും രജ്ജുഭയ്യാ അനശ്വരനായിരിക്കും..

ടി സതീശൻ.

9388609488

Tags:
ShareTweetSendShare

More News from this section

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies