ആലപ്പുഴ; മകളുടെ വിവാഹം നടക്കാനിരിക്കെ പിതാവ് ആത്മഹത്യ ചെയ്തു. ചേർത്തല കഞ്ഞിക്കുഴി കൂറ്റുവേലി നമ്പുകണ്ടത്തിൽ സുരേന്ദ്രൻ ആണ് വീട്ടിൽ തീകൊളുത്തി മരിച്ചത്. വീട് ഭാഗികമായി കത്തിനശിച്ചു.ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. സുരേന്ദ്രന്റെ മകളുടെ വിവാഹം ഉച്ചയ്‌ക്ക് നടക്കാനിരിക്കുകയായിരുന്നു പിതാവിന്റെ കടുംകൈ.
ഓട്ടോ ഡ്രൈവറായ സുരേന്ദ്രന്റെ ഭാര്യ നേരത്തെ മരിച്ചുപോയിരുന്നു.മൂത്തമകൾ സൂര്യയുടെ വിവാഹം ഇന്ന് ഉച്ചയ്‌ക്ക് 12ന് മുഹമ്മയിലാണ് നടക്കേണ്ടിയിരുന്നത്.കുടുംബവുമായി ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നു സുരേന്ദ്രൻ. രണ്ട് പെൺമക്കളും അമ്മയുടെ ബന്ധുക്കൾക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്.
ഇന്ന് രാവിലെ കഞ്ഞിക്കുഴിയിൽ അയൽവാസികളാണ് സുരേന്ദ്രന്റെ വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. പിന്നാലെ തീയണച്ചെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല. വിവാഹം മുടക്കാനായിരുന്നു കടുംകൈ എന്നാണ് പ്രദേശവാസികൾ നൽകുന്ന സൂചന. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments