വയനാട്: വയനാട്ടിലെ മാനന്തവാടി-മൈസൂർ റോഡ് ഇനി മിന്നുമണി റോഡ് എന്നറിയപ്പെടും. വനിതാ ക്രിക്കറ്റിൽ കേരളത്തെ ലോകത്തിന് മുന്നിൽ രേഖപ്പെടുത്തിയ മിന്നുമണിയുടെ പ്രകടന മികവിന് പിന്നാലെയാണ് പ്രഖ്യാപനം. മാനന്തവാടി മുനിസിപ്പൽ ഭരണ സമിതി യോഗം ചേർന്നായിരുന്നു റോഡിന്റെ പേരുമാറ്റാൻ തീരുമാനമായത്.
ആദ്യ രാജ്യാന്തര ട്വന്റി 20 മത്സരത്തിൽ തന്നെ മിന്നുമണി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതിന്റെ ആഹ്ലാദത്തിലാണ് മാനന്തവാടി എടപ്പടി ചോയിമൂല ഗ്രാമം. ആദ്യ മത്സരത്തിൽ തന്നെ മകൾക്ക് വിക്കറ്റ് നേടാനായതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കളായ വസന്തയും മണിയും. മിന്നുവിന്റെ വീട്ടുകാർ മത്സരം കണ്ടത് മൊബൈൽ ഫോണിലൂടെയായിരുന്നു. താരത്തിന്റെ അടുത്ത പ്രടത്തിനായുള്ള കാത്തിരിപ്പിലാണ് നാട്.
Comments