2016ൽ എബ്രിഡ് ഷൈന്‍-നിവിന്‍ പോളി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. നിവിൻ പോളി എന്ന നടന്റെ കരിയർ ബ്രേക്കായി മാറിയ സിനിമയായിരുന്നു ഇത്. കഴിഞ്ഞ വർഷം ജൂലൈയിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഒരു കാസ്റ്റിംഗ് കാൾ ഈ വർഷം ഏപ്രിലിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു രസകരമായ കാസ്റ്റിംഗ് കാൾ പങ്കുവച്ചിരിക്കുകയാണ് നിവിൻ പോളി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള രണ്ടാം ഓഡീഷനാണ് ആരംഭിച്ചത്.
“വെള്ളി വെളിച്ചത്തിൽ വരാതെ ഒളിച്ചു കഴിയുന്ന അഭിനയ കേഡികളെയും റൗഡികളെയും ഡീസികളെയും തിരയുന്നു. സ്വയം കണ്ടെത്തുന്നവർ ചിത്രങ്ങൾ സഹിതം ബന്ധപ്പെടുക”, ഇങ്ങനെയാണ് കാസ്റ്റിംഗ് കാളിൽ കുറിച്ചിരിക്കുന്നത്.
25-50 വയസ് പ്രായമുള്ള സ്ത്രീകഥാപാത്രങ്ങള്‍ , 20-55നും ഇടയിൽ പ്രായമുള്ള പുരുഷൻമാരും ആയിരിക്കണം. നിവിൻ പോളിക്കൊപ്പം അഭിനയിക്കാൻ താല്പര്യം ഉള്ളവർക്ക് പോസ്റ്റിൽ കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിൽ ബയോഡേറ്റയും ചിത്രങ്ങളും അയക്കാവുന്നതാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും എന്നാണ് കാസ്റ്റിംഗ് കാൾ പങ്കുവച്ച് നിവിൻ കുറിച്ചിരിക്കുന്നത്.
Comments