ശ്രീനഗർ: പൂഞ്ചിൽ മേഖലയിലെ ഭീകരവാദികളെ തുരത്താൻ ഓപ്പറേഷൻ ആരംഭിച്ച് ഇന്ത്യൻ സൈന്യം. പൂഞ്ചിലെ ഖാരി മേഖലയിൽ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് സൈന്യം ഓപ്പറേഷൻ ആരംഭിച്ചത്.
പൂഞ്ച് മേഖലയിൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ നടക്കുകയാണെന്നും പ്രദേശത്ത് ഇന്ത്യൻ സൈന്യം വ്യാപകമായി തിരച്ചിൽ നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. ഇന്നലെ രാത്രിയാണ് ഓപ്പറേഷൻ ആരംഭിച്ചത്.
ജൂലൈ 11-ന് നൗഷേര സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരർക്കെതിരെ സൈന്യം വെടിയുതിർത്തു. രണ്ട് ദിവസം നീണ്ടുനിന്ന ഓപ്പറേഷനിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും രണ്ടുപേർ പരിക്കുകളോടെ പാക് അതിർത്തി കടക്കുകയും ചെയ്തു. തുടർന്ന് ഭീകരരിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് എകെ 47 റൈഫിൾ, എകെ മാഗസിനുകൾ, ഒമ്പത് എംഎം പിസ്റ്റൾ, നാല് ഹാൻഡ് ഗ്രനേഡുകൾ എന്നിവ സൈന്യം കണ്ടെടുത്തിരുന്നു.
Comments