ജൂലൈ 20ന് പ്രഖ്യാപിക്കാൻ പോകുന്ന ഫിഫയുടെ പുതിയ റാംങ്കിംഗിൽ ഇന്ത്യ വീണ്ടും സ്ഥാനം മെച്ചപ്പെടുത്തിയേക്കുമെന്ന് സൂചന. നിലവിൽ നൂറാം സ്ഥാനത്തുള്ള നീലപ്പട 98-ാം സ്ഥാനത്തേക്ക് കുതിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 101-ാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യ കഴിഞ്ഞ റാങ്കിംഗിലാണ് 100-ാം സ്ഥാനത്തേക്ക് എത്തിയത്.
ഇന്റർ കോണ്ടിനെന്റൽ കപ്പിലും സാഫിലും നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യക്ക് കരുത്താകുന്നത്. ഇന്ത്യ 1213 പോയിന്റിൽ എത്തും. കഴിഞ്ഞ റാങ്കിംഗിൽ ഇന്ത്യക്ക് 1204 പോയിന്റായിരുന്നു ഉണ്ടായിരുന്നത്.ഇന്ത്യ ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കിരീടം നേടിയിരുന്നു. അതിനു പിറകെ സാഫ് കപ്പും നേടിയിരുന്നു.
ഇന്ത്യയ്‌ക്ക് മുന്നിൽ ഉണ്ടായിരുന്ന ലെബനൻ പുതിയ റാങ്കിംഗിൽ 101ആം സ്ഥാനത്തേക്ക് താഴുകയും ചെയ്യും. രണ്ടുവർഷത്തോളമായി മികവാർന്ന പ്രകടനങ്ങൾ തുടരുന്ന ഇന്ത്യ. പങ്കെടുക്കുന്ന ടൂർണമെന്റുകളിലും സ്ഥിരത പുലർത്തുന്നത് ഭാവി ഫുട്‌ബോളിനും ഗുണകരമാണ്. പുതിയ ഫിഫ റാങ്കിംഗിലും ലോക ചാമ്പ്യന്മാരായ അർജന്റീനയാകും ഒന്നാം സ്ഥാനത്ത്. ഫ്രാൻസ് രണ്ടാം സ്ഥാനത്തും ബ്രസീൽ മൂന്നാം സ്ഥാനത്തും തുടരും. നിലവിൽ ഇംഗ്ലണ്ട് നാലാം സ്ഥാനത്തും ബെൽജിയം അഞ്ചാമതുമാണ്.
Comments