സിനിമാ താരങ്ങളുടെ രാഷ്‌ട്രീയ പ്രവേശനം എപ്പോഴും ചർച്ചയാകാറുണ്ട്. അജിത്ത് അടക്കമുള്ളവരുടെ രാഷ്‌ട്രീയ പ്രവേശന സാധ്യത ഇപ്പോള്‍ തമിഴകത്ത് നടക്കുകയാണ്. ഇതിനിടെയാണ് ബോളിവുഡിലും രാഷ്‌ട്രീയ പ്രവേശന സാധ്യതകള്‍ ചൂടുപിടിക്കുന്നത്. അഭിഷേക് ബച്ചന്റെ രാഷ്‌ട്രീയ പ്രവേശനമാണ് ഇപ്പോള്‍ ബി ടൗണില്‍ ചർച്ചയാകുന്നത്.
സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്ത അഭിഷേക് ബച്ചന്‍ ഇപ്പോള്‍ അഭിനയത്തിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. രണ്ടാം വരവില്‍ അധികവും ക്യാരക്ടര്‍ റോളുകളാണ് നടൻ ചെയ്യുന്നത്. സിനിമയിൽ താരം സജീവമായതോടെ നടന്റെ രാഷ്‌ട്രീയ പ്രവേശനവും വാർത്തകളിൽ ഇടം പിടിക്കുന്നുണ്ട്. ഒരു ഓൺലൈൻ മാദ്ധ്യമമാണ് ഇത്തരത്തിലൊരു വാർത്തപുറത്ത് വിട്ടത്.
എന്നാൽ, പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്നാണ് നടൻ പറയുന്നത്. തനിക്ക് രാഷ്‌ട്രീയത്തെക്കുറിച്ച് ഒന്നും അറിയില്ല. താനൊരു നടൻ മാത്രമാണ്. തന്റെ ജീവിതത്തിലുടനീളം പിന്തുടരാന്‍ ആഗ്രഹിക്കുന്നത് ഒരേയൊരു വേഷം അത് മാത്രമാണ്. എന്നായിരുന്നു അഭിഷേക് ബച്ചൻ വാർത്തകളോട് പ്രതികരിച്ചത്.
അതേസമയം, വളരെ രസകരമായാണ് ഈ വാര്‍ത്തയോട് ജയ ബച്ചന്‍ പ്രതികരിച്ചത്. അവൻ ഞങ്ങളെ അറിയിക്കാതെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്, ഇപ്പോള്‍ അഭിഷേക് വിദേശത്ത് അവധി ആഘോഷിക്കുകയാണ്. ഇതിനെ കുറിച്ച് എന്നോട് പറഞ്ഞാല്‍ നിങ്ങളുമായി ബന്ധപ്പെടാം എന്നായിരുന്നു അമ്മയുടെ വാക്കുകൾ.
Comments