ലക്നൗ : പബ്ജി പ്രണയകഥയിലെ നായിക സീമ ഹൈദറുടെ പാക് ബന്ധം അന്വേഷിക്കാൻ യുപി എടിഎസ് . സീമ ഹൈദർ, കാമുകൻ സച്ചിൻ മീണ, സച്ചിന്റെ പിതാവ് നേത്രപാൽ സിങ് എന്നിവരെ ഗ്രേറ്റർ നോയിഡയിൽ വച്ചാണ് സംഘം ചോദ്യം ചെയ്തത് . സീമയെയും സച്ചിനെയും പിതാവിനെയും തിങ്കളാഴ്ചയും ആറ് മണിക്കൂറോളം എടിഎസ് ചോദ്യം ചെയ്തിരുന്നു.
മേയിൽ അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന സീമ ഇപ്പോൾ സച്ചിൻ മീണയ്‌ക്കൊപ്പമാണ് താമസിക്കുന്നത്.പാകിസ്താൻ സൈന്യവുമായും പാക് രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസുമായും ബന്ധമുണ്ടോയെന്ന് അറിയാനുള്ള അന്വേഷണത്തിലാണ് എടിഎസിന്റെയും ഇന്റലിജൻസ് ബ്യൂറോയുടെയും (ഐബി) സംയുക്ത സംഘം .
ഡിലീറ്റ് ചെയ്ത സീമ ഹൈദറിന്റെ മൊബൈൽ ഡാറ്റ ഫോറൻസിക് ലാബിലേക്ക് അയക്കും. സീമയുടെ അമ്മാവനും സഹോദരനും പാക് സൈനികരായതിനാൽ സീമയുടെ മൊബൈൽ ഡാറ്റയിൽ തന്ത്രപ്രധാനമായ കാര്യങ്ങൾ കണ്ടെത്താനാകും എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
സീമയുടെ പാസ്‌പോർട്ട്, ആധാർ കാർഡ്, മക്കളുമായി ബന്ധപ്പെട്ട മറ്റ് രേഖകൾ എന്നിവയും പരിശോധിക്കും.അയൽരാജ്യത്തിന് പ്രതിരോധ സ്ഥാപനങ്ങളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ നൽകിയെന്നാരോപിച്ച് ലക്നൗവിൽ ഐഎസ്‌ഐ ഏജന്റെന്ന് സംശയിക്കുന്നയാളെ യുപി എടിഎസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
Comments