ചെന്നൈ: രാജ്യത്തിന്റെ അഭിമാനദൗത്യം ചന്ദ്രയാൻ-3 പേടകം മൂന്നാം ഭ്രമണപഥത്തിലേക്ക് വിജയകരമായി കടന്നതായി ഐഎസ്ആർഒ വ്യക്തമാക്കി. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തിന്റെ നിയന്ത്രണമുളളത്. അടുത്ത ഘട്ടം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിനും മൂന്നിനും ഇടയിൽ നടക്കുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. അഞ്ച് ഘട്ടങ്ങളിലായി ഏകദേശം നാല് ലക്ഷം കിലോമീറ്റർ വരെ അകലത്തിൽ എത്തിച്ചതിന് ശേഷമായിരിക്കും ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് പേടകം കടക്കുക.
ചന്ദ്രോപരിതലത്തിൽ 100 കിലോമീറ്റർ മുകളിൽ വൃത്താകൃതിയിലെ ഭ്രമണപഥത്തിലെത്തുന്ന പേടകം ഇതിന് ശേഷം വേഗത കുറയ്‌ക്കും. പിന്നീട് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടുന്ന ലാൻഡർ ത്രസ്റ്റർ എഞ്ചിൻ ഉപയോഗിച്ച് താഴേക്ക് ഇറങ്ങും. ഈ മാസം 31-നോ അല്ലെങ്കിൽ ഓഗസ്റ്റ് ഒന്നിനോ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപെടുമെന്നാണ് വിലയിരുത്തൽ. ഓഗസ്റ്റ് 23-ന് ചന്ദ്രോപരിതലത്തിൽ ലാൻഡറിന് ഇറങ്ങാനാകുമെന്നാണ് ഐഎസ്ആർഒയുടെ വിലയിരുത്തൽ.
Comments