കൊല്ലം: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിടിച്ച് സുഹൃത്തുക്കളായ യുവാവും യുവതിയും മരിച്ചു. ഇരുവരും കൊല്ലത്ത് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് തിരിച്ച് വരുമ്പോൾ ആയിരുന്നു അപകടം. കഴിഞ്ഞ ദിവസം പുലർച്ചെ കൊല്ലം ആൽത്തറമൂട് ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്നു ബസ്. ആലപ്പുഴ കാവാലം സ്വദേശിനി ശ്രുതി(25), കോഴിക്കോട് സ്വദേശി മുഹമ്മദ് നിഹാൽ (25) എന്നവരാണ് മരിച്ചത്.
കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന യുവാക്കളുടെ ബൈക്കിൽ സൂപ്പർ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. അശ്രദ്ധമായി വന്ന ബസായിരുന്നു അപകടത്തിന് കാരണമായത്. അപകടത്തെ തുടർന്ന് ഇരുവരെയും ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു. തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടു പോകുന്ന വഴിയിലായിരുന്നു യുവതി മരിച്ചത്.
Comments