ഉമ്മൻ‌ചാണ്ടിയുടെ മരുന്ന് കുറിപ്പിൽ ബൂസ്റ്റും എഴുതിച്ചേർത്തു ; നിവൃത്തിയില്ലാത്തത് കൊണ്ടല്ലേ, കൊടുത്തേക്കൂ... ഉമ്മൻ‌ചാണ്ടിയുടെ ഓർമ്മകളിൽ ജോബി
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉമ്മൻ‌ചാണ്ടിയുടെ മരുന്ന് കുറിപ്പിൽ ബൂസ്റ്റും എഴുതിച്ചേർത്തു ; നിവൃത്തിയില്ലാത്തത് കൊണ്ടല്ലേ, കൊടുത്തേക്കൂ… ഉമ്മൻ‌ചാണ്ടിയുടെ ഓർമ്മകളിൽ ജോബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 11:35 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് അനേകം പ്രമുഖർ രംഗത്തു വന്നിട്ടുണ്ട്. പലരും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകളും പങ്കുവെക്കുന്നുണ്ട്. മരുന്നു വാങ്ങാൻ പണമില്ലാതെ ഉമ്മൻചാണ്ടിയുടെ സഹായം തേടുന്നവരെ കോട്ടയത്തെ മണർകാട് മെഡിക്കൽസിലേക്ക് പറഞ്ഞയച്ചിരുന്നതിൽ കൗതുകപ്പെടുത്തുന്ന ഒരു ദിവസത്തെ കുറിച്ച് ഓർക്കുകയാണ് മണർകാട് മെഡിക്കൽസ് ഉടമകളിൽ ഒരാളായ ജോബി.

മരുന്നു വാങ്ങാൻ പണമില്ലാതെ ഉമ്മൻചാണ്ടിയുടെ വീട്ടിലേക്ക് സഹായം തേടിയെത്തുന്നവരെ കോട്ടയത്തെ മണർകാട് മെഡിക്കൽസിലേക്കായിരുന്നു ഉമ്മൻചാണ്ടി കുറിപ്പുമായി പറഞ്ഞുവിട്ടിരുന്നത്. മരുന്നുകടയിലെ കടങ്ങളെല്ലാം ഉമ്മൻചാണ്ടി വീട്ടിയിരുന്നത് തനിക്ക് ലഭിക്കുന്ന പുരസ്കാരങ്ങളുടെ തുകയും മറ്റും നൽകിയായിരുന്നു. ഒരിക്കൽ ഒരാൾ ഉമ്മൻചാണ്ടി കൊടുത്ത കുറിപ്പിൽ ബൂസ്റ്റ് എന്നുകൂടി അധികമായി എഴുതി ചേർത്ത് കടയിലെത്തി. എന്നാൽ അത് കൂടി കൊടുത്തുവിടാനാണ് ഉമ്മൻചാണ്ടി പറഞ്ഞതെന്ന് ജോബി പറയുന്നു.

സാധാരണ പുതുപ്പള്ളി വീട്ടിൽ സഹായവുമായി ചെല്ലുന്നവർക്ക് ഉമ്മൻചാണ്ടി സാർ എഴുത്ത് കൊടുത്തുവിടും. ”ഈ വരുന്നയാൾക്ക് ഈ മരുന്ന് കൊടുക്കണം, എന്ന് ഉമ്മൻചാണ്ടി” എന്ന് പറഞ്ഞായിരുന്നു കുറിപ്പ് കൊടുത്തുവിടുക. എൺപതുകളിലാണ് മരുന്നു സൗജന്യമായി നൽകുന്നത് ഉമ്മൻചാണ്ടി സാർ തുടങ്ങിയത്. അങ്ങനെയിരിക്കെ ഉമ്മൻചാണ്ടി കൊടുത്തുവിട്ട കുറിപ്പിൽ ഒരാൾ മരുന്നിനൊപ്പം ബൂസ്റ്റെന്ന് കൂടി എഴുതിച്ചേർക്കുകയുണ്ടായി. ഇത് ശ്രദ്ധയിൽ പെട്ടതോടെ ഉമ്മൻചാണ്ടി സാറിനെ നേരെ വിളിച്ചു ചോദിച്ചു. എന്നാൽ ഉമ്മൻചാണ്ടിയുടെ മറുപടിയാണ് അദ്ഭുതപ്പെടുത്തിയത്. ”അത് ഞാനങ്ങോട്ട് എഴുതിയാൽ മതിയെന്നായിരുന്നു ഉമ്മൻചാണ്ടി പറഞ്ഞത്.” അവർക്കതിന് നിവൃത്തിയില്ല,
മാത്രമല്ല ഒരാൾക്ക് ഒരു ആവശ്യമുണ്ടായിട്ടാണല്ലോ എഴുതിയത് , അവർക്കതങ്ങോട്ട് കൊടുത്തേക്ക് എന്നാണ് ഉമ്മൻചാണ്ടി തിരിച്ചു പറഞ്ഞതെന്നും ജോബി പറയുന്നു.

വർഷങ്ങളായി അദ്ദേഹം മരുന്നു നൽകിയിരുന്നു. നിരവധി പേരാണ് മരുന്ന് വാങ്ങാൻ കുറിപ്പുമായി വന്നിരുന്നത്. ഒരു മാസത്തേക്കുള്ള മരുന്ന് വാങ്ങാനുള്ളവരൊക്കെയാണ് കൂടുതലും എത്തുന്നത്. 2021 വരെ ഈ സംവിധാനം പ്രവർത്തിച്ചിരുന്നു. എന്നാൽ കുറിപ്പുകൾ കൂടി വന്നതോടെ, അടുത്ത കാലത്ത് ഒരു ട്രസ്റ്റിന്റെ കീഴിലാക്കി പ്രവർത്തനം. ട്രസ്റ്റിൽ നിന്നാണ് ഇപ്പോൾ പണം നൽകുന്നത്.

Tags: oommen chandykerala
ShareTweetSendShare

More News from this section

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

Latest News

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

ഇലക്ട്രോണിക്സ് കടയിൽ രഹസ്യവിവരത്തെ തുടർന്ന് പരിശോധന; പിടിച്ചെടുത്തത് വിദേശ കറൻസികളുടെ വൻ ശേഖരം

 ശ്രീദേവിയുടെ  ചെന്നൈയിലെ വസ്തു തർക്കം: ബോണി കപൂറും മക്കളും മദ്രാസ് ഹൈക്കോടതിയിൽ

” ടി.കെ ഗോവിന്ദൻ കെട്ട തക്കാളി; സാജന്റെ മരണത്തിൽ ശ്യാമള ഒരു തെറ്റും ചെയ്തില്ല; പാ‍ർട്ടി സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടല്ല സ്ഥാനാ‍ർത്ഥിയാക്കിയത്”

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies