ഏവർക്കും പ്രിയങ്കരിയാണ് ബോളിവുഡ് താര സുന്ദരി സാറാ അലിഖാൻ. കേവലം കുറച്ച് സിനിമകൾകൊണ്ട് തന്നെ ജനമനസുകളിൽ ഇടം നേടിയ താരമാണ് അവർ. താരത്തിന്റെ വിശേഷങ്ങൾ നിമിഷനേരം കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. രാജ്യത്തിലെ ഏറ്റവും പവിത്രമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ അമർനാഥ് ക്ഷേത്ര ദർശനം നടത്തിയിരിക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്.
ഏറെ സാഹസികമായ യാത്ര വളരെ ഭക്തിയോടെയാണ് താരം നടത്തിയത്.വൈഡൂര്യ നിറത്തിലുള്ള ജാക്കറ്റും കഴുത്തിൽ ചുവന്ന സ്‌കാർഫും അണിഞ്ഞായിരുന്നു സാറാ അലി ഖാന്റെ അമർനാഥ് തീർത്ഥയാത്ര. നെറ്റിയിൽ സിന്ദൂരവും അവർ അണിഞ്ഞിരുന്നു. അമർനാഥ് ക്ഷേത്രത്തിലെത്തി പുണ്യം നേടിയതിന്റെ സന്തോഷകരമായ ചിത്രങ്ങൾ അവർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. നിമിഷം നേരം കൊണ്ടാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്.
#WATCH | Actress Sara Ali Khan undertakes Amarnath Yatra in J&k. pic.twitter.com/UIiiWvOe2j
— ANI (@ANI) July 20, 2023
“>
യാത്രകളെ പ്രണയിക്കുന്ന താരമാണ് സാറ അലി ഖാൻ. യാത്രകളിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം തന്നെ അവർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കാറുമുണ്ട്. അവയൊക്കെ ഞൊടിയിടയിൽ വൈറലാകാറുമുണ്ട്്. താരം നടത്തിയ മൗണ്ടൈൻ ട്രക്കിംഗിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ നിറയുന്നത്. ‘When the soul is content and the hamstrings are sore, bakri se phir bacchon se ki dosti (befriended goat and children), and then we had the chai (tea) I adore’, എന്ന അടികുറിപ്പോടെ പങ്കുവച്ച ചിത്രങ്ങൾ ആട്ടിൻ കുട്ടിയുമായിയുള്ള സ്‌നേഹബന്ധത്തിന്റെ ആഴമാണ് പറയുന്നത്. ചിത്രങ്ങളെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.
2018ൽ പുറത്തിറങ്ങിയ ‘കേദാർനാഥ്’ എന്ന ചിത്രത്തിലൂടെയാണ് നടി ചലച്ചിത്ര ലോകത്തേക്ക് ചുവടുവച്ചത്. സുശാന്ത് സിംഗ് രജ്പുത്തിന്റെ നായികയായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് സിംബ, ലവ് ആജ് കൽ 2, കൂലി നമ്പർ 1, അത്രംഗി റേ, ഗ്യാസ്ലൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ‘മെട്രോ ഇൻ ദിനോ’ ആണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്ന്.
















Comments