കാസർകോട്: സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് 29-ന് കാസർകോട് മെഡിക്കൽ കോളേജിൽ നിരാഹാരം നടത്തുമെന്ന് ദയാബായി. എൻഡോസൾഫാൻ രോഗികളെ രോഗികളല്ലെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. രണ്ട് മാസം കൊണ്ട് മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് ഉറപ്പു നൽകി, ഒമ്പത് മാസം കഴിഞ്ഞിട്ടും ക്യാമ്പ് നടത്തിയില്ല. സെക്രട്ടറിയേറ്റിന് മുന്നിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ നടത്തിയ നിരാഹാരസമരം അവസാനിപ്പിക്കുമ്പോൾ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഇതുവരെയും പാലിച്ചിട്ടില്ലെന്നും ദയാബായ് പറഞ്ഞു. മൂവ്മെന്റ് ഫോർ ബെറ്റർ കേരളയുടെ നേതൃത്വത്തിലാണ് ഏകദിന സമരം നടത്തുന്നത്.
ജില്ലയിൽ എയിംസിന്റെ വരവ് തടസപ്പെടുത്തുന്നത് സ്വാർത്ഥ താത്പര്യങ്ങളാണെന്ന് പറഞ്ഞ ദയാബായി ടാറ്റാ ട്രസ്റ്റ് കോവിഡ് ആശുപത്രി സ്പെഷ്യാലിറ്റി നിലവാരത്തിൽ ഉയർത്തും എന്ന വാഗ്ദാനം അത് പൊളിച്ചുമാറ്റാൻ തീരുമാനമായതോടെ നിലച്ചെന്നും അവർ വ്യക്തമാക്കി. “കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി” ഒഴികെ സർക്കാർ നൽകിയ മറ്റ് വാഗ്ദാനങ്ങൾ നടപ്പാക്കാത്തതിനെ തുടർന്നാണ് ഏകദിന നിരാഹാര സത്യഗ്രഹം.
Comments