കാൺപൂർ: മൂന്ന് ആൺകുട്ടികൾ സ്‌കൂളിന്റെ ബാൽക്കണിയിൽ നിന്ന് താഴേയ്ക്ക് ചാടി. കാൺപൂരിലാണ് സംഭവം. ഹൃത്വിക് റോഷന്റെ കൃഷ് എന്ന ചിത്രം കണ്ടശേഷം അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുട്ടികൾ താഴേയ്‌ക്ക് ചാടിയതെന്നാണ് റിപ്പോർട്ട്. ചിത്രത്തിലെ സ്റ്റണ്ട് ആക്ഷനുകൾ പരീക്ഷിക്കാൻ വേണ്ടിയാണ് ചാടിയതെന്ന് കുട്ടികൾ പറഞ്ഞു. പരിക്കേറ്റ കുട്ടികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൺപൂരിലെ വരേൺ സ്വരൂപ് സ്‌കൂളിലാണ് സംഭവം. അപടകത്തിന്റെ ദൃശ്യങ്ങൾ സ്‌കൂളിലെ സിസിടിവി പതിഞ്ഞിട്ടുണ്ട്.
അതേസമയം കുട്ടികൾ സിനിമകളിൽ കാണുന്ന സൂപ്പർ ഹീറോസിനെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നതായി രക്ഷിതാക്കൾ പറയുന്നു. മാത്രമല്ല കഴിഞ്ഞ ദിവസമായിരുന്നു കുട്ടികളിൽ ഒരാൾ കൃഷ് സിനിമ ആദ്യമായി കണ്ടത്. അതിന് ശേഷം കുട്ടി അമ്മയോട് സിനിമയിലെ നായകനെ പോലെ സാഹസികതകൾ ചെയ്യണം എന്ന് പറഞ്ഞിരുന്നു.
ക്ലാസ് നടന്നുകൊണ്ടിരുന്ന നേരത്താണ് കുട്ടികൾ ക്ലാസിൽ നിന്ന് പുറത്തിറങ്ങിയത്. ഒപ്പം വേറെയും കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ ചാടുന്നതിന് മുൻപ് ഭയം തോന്നിയ മറ്റ് കുട്ടികൾ തിരിച്ച് മടങ്ങുകയായിരുന്നു. പതിനഞ്ചടി ഉയരത്തിൽ നിന്നായിരുന്നു കുട്ടികൽ ചാടിയതെന്ന് സ്‌കൂൾ പ്രിൻസിപ്പലും പറഞ്ഞു.
Comments