അമരാവതി: ആന്ധ്രയിലെ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓക്‌സിജൻ ദൗർലഭ്യത്തെ തുടർന്ന് എട്ടുപേർ മരിച്ചു. ആന്ധ്രാപ്രദേശിലെ നെല്ലോറയിലാണ് സംഭവം. സംഭവത്തിൽ മരിച്ചവരുടെ ബന്ധുക്കൽ രംഗത്തെത്തി.
എന്നാൽ മെഡിക്കൽ ഓക്‌സിജൻ കിട്ടാത്തതിനെ തുടർന്ന് ആശുപത്രിയിൽ ആരും മരിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. മറ്റു പല രോഗങ്ങളെ തുടർന്നാണ് മരണം സംഭവിച്ചതെന്നും അധികൃതർ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ മാത്രം എട്ട് പേരാണ് ആശുപത്രിയിൽ മരണപ്പെട്ടത്. ഇതിൽ ആറുപേർ ഐസിയുവിൽ ചികിത്സയിലുണ്ടായിരുന്നവരായിരുന്നു.
വിഷയത്തിൽ ആശുപത്രി സൂപ്രണ്ട് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. മരണങ്ങളും ഓക്‌സിജൻ ലഭ്യതക്കുറവും തമ്മിൽ ബന്ധമില്ലെന്ന് സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. മറ്റ് കാരണങ്ങളാലാണ് രോഗികൾ മരിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
Comments