വിജയവാഡ; മുന്‍ഭാര്യയുടെ ഇനസ്റ്റ്ഗ്രാം റീല്‍സ് വീഡിയോകള്‍ കണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഭാര്യ. ആഡ്രയിലെ വിജയവാഡയിലായിരുന്നു നാടിനെ നടുക്കിയ സംഭവം. കൊട്ട ആനന്ദ് ബാബു(26) എന്ന യുവാവിനാണ് പരിക്കേറ്റത്. യുവാവിനെ ആശുപത്രിയിലെത്തിച്ചു. ജനനേന്ദ്രിയം തുന്നിചേര്‍ത്ത യുവാവ് അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു.
ആറുവര്‍ഷം മുന്‍പായിരുന്നു ആനന്ദ് ബാബുവിന്റെ ആദ്യ വിവാഹം. നിരന്തരമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് വിവാഹ മോചനം നേടിയ യുവാവ് നാലു വര്‍ഷം മുന്‍പാണ് വരമ്മ(25) എന്ന യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. ദിവസവേതന തൊഴിലാളികളായ ഇരുവരും മുപ്പാല ഗ്രാമത്തിലാണ് താമസിച്ചിരുന്നത്.
ഇന്നലെ രാവിലെയാണ് വിചിത്ര സംഭവം. മുന്‍ഭാര്യയുടെ റീല്‍സ് വീഡിയോ ഭര്‍ത്താവ് കണ്ടത് വരമ്മ ചോദ്യം ചെയ്തു. ഇത് വലിയ തര്‍ക്കത്തിലും മര്‍ദ്ദനത്തിലും കലാശിച്ചു. ദേഷ്യം തുടര്‍ന്ന വരമ്മ ബ്ലേഡ് ഉപയോഗിച്ച് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ആനന്ദിന്റെ നിലവിളി കേട്ട് പ്രദേശവാസികളെത്തുമ്പോള്‍ ചോരയില്‍ കുളിച്ചുകിടന്ന യുവാവിനെയാണ് കണ്ടത്. ആദ്യം നന്ദിഗാമ സര്‍ക്കാര്‍ ആശുപത്രിയിലേക്കും പിന്നീട് വിജയവാഡ ജി.ജി.എച്ചിലേക്കും യുവാവിനെ കൊണ്ടുപോയി. ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവാണുണ്ടായതെന്ന് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
















Comments