എറണാകുളം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായിയെ ഇന്ന് ഫുൾ കോർട്ട് ചേർന്ന് സ്വീകരിക്കും. രാവിലെ 10.15ന് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് ഫുൾകോർട്ട് ചേരുക. ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്.വി.ഭട്ടിയെ സുപ്രീംകോടതി ജഡ്ജി ആയി നിയമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം.
കേരള ഹൈക്കോടതിയുടെ 38 – മത് ചീഫ് ജസ്റ്റിസായി ആശിഷ് ജെ ദേശായി ചുമതലയേറ്റത്. ഗുജറാത്ത് ഹൈക്കോടതിയിലെ മുതിർന്ന ജഡ്‌ജി എജെ ദേശായി കഴിഞ്ഞ ഫെബ്രുവരി മുതൽ ആക്ടിങ് ചീഫ് ജസ്റ്റിസാണ്. ഗുജറാത്ത് ഹൈക്കോടതി മുൻ ജഡ്‌ജി പരേതനായ ജസ്‌റ്റിസ് ജിതേന്ദ്ര പി ദേശായിയുടെ മകനാണ് ആശിഷ് ജെ ദേശായി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന എസ് വി ഭാട്ടിയ സുപ്രീംകോടതി ജഡ്ജിയായതിനെ തുടർന്നുണ്ടായ ഒഴിവിലാണ് പുതിയ നിയമനം. ജസ്റ്റിസ് ഭട്ടിയുടെ ഒഴിവിൽ ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചിരുന്നു.
ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സി.ബി.ഐ അന്വേഷണം വേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.
ആലപ്പുഴയിൽ നെഹ്റു ട്രോഫി മുന്നൊരുക്കങ്ങളുടെ ഭാഗമായി ചുണ്ടൻ വളളങ്ങളുടെ പരിശീലനം ആരംഭിക്കും. സ്പീക്കർ എ എൻ ഷംസീറിന്റെ ഹിന്ദു ദേവി ദേവന്മാരെ അവഹേളിച്ചുള്ള പരാമർഷത്തിനെതിരെ പ്രതിഷേധം തുടരുന്നു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രസംഗം നടന്ന കുന്നത്തുനാട് കടയിരിപ്പ് സ്കൂളിന് മുന്നിൽ പ്രതിഷേധ യോഗം നടക്കും.
Comments