യുവതിയുടെ വയറ്റിൽ കത്രിക കുടങ്ങിയത് മെഡിക്കൽ കോളേജിൽ നിന്ന് തന്നെയെന്ന് പോലീസ്; പൂർണ നീതി കിട്ടും വരെ സമരവുമായി മുന്നോട്ടെന്ന് ഹർഷിന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുവതിയുടെ വയറ്റിൽ കത്രിക കുടങ്ങിയത് മെഡിക്കൽ കോളേജിൽ നിന്ന് തന്നെയെന്ന് പോലീസ്; പൂർണ നീതി കിട്ടും വരെ സമരവുമായി മുന്നോട്ടെന്ന് ഹർഷിന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 11:06 am IST
harsheena kerala

harsheena kerala

FacebookTwitterWhatsAppTelegram

കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നേഴ്‌സുമാരും കുറ്റക്കാരെന്ന് പോലീസ് റിപ്പോർട്ട്. യുവതിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെയാണെന്നും പോലീസ് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച ആഭ്യന്തരവകുപ്പ് റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറി.

അന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സമിതിക്ക് വിട്ടു. തുടർ നടപടികൾക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന നിർദ്ദേശവുമുണ്ട്. ഓഗസ്റ്റ് ഒന്നിന് ബോർഡ് ചേരും. ഡിഎംഒ ചെയർമാനായ സമിതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ, പബ്ലിക് പ്രോസിക്യൂട്ടർ, ഗൈനക്കോളജിസ്റ്റ്, അനസ്തിസ്റ്റ്, മെഡിസിൻ-സർജറി വിഭാഗങ്ങളിലെ ഡോക്ടർമാർ എന്നിവർ അംഗങ്ങളായിരിക്കും.

സത്യം എത്ര മൂടിവെച്ചാലും പുറത്തുവരുമെന്നതിന്റെ തെളിവാണിതെന്നും ഹർഷിന വ്യക്തമാക്കി. അഞ്ച് വർഷം അനുഭവിച്ച വേദനകൾക്കും പ്രയാസങ്ങൾക്കുമുള്ള പരിഹാരം തരേണ്ടയാൾ തന്നോളും. പക്ഷേ ഈ ഒറ്റക്കാരണം കൊണ്ടുണ്ടായ സാമ്പത്തിക നഷ്ടങ്ങൾക്ക് അർഹതപ്പെട്ട മാന്യമായ നഷ്ടപരിഹാരം ലഭിക്കണം. താൻ പറയുന്നതിൽ ഒരു ശതമാനം പോലും കളവില്ലെന്നും നടപടി എടുക്കുമെന്ന് വാക്ക് തന്നവർ അത് പാലിക്കട്ടെ എന്നും റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഹർഷിന വ്യക്തമാക്കി.

‘എന്റെ പരാതി നൂറ് ശതമാനവും സത്യമാണെന്ന് ഉറപ്പുള്ളത് കൊണ്ടാണല്ലോ ഇത്രയും വലിയൊരു പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്. ഒരാളുടെ അശ്രദ്ധ കൊണ്ട് അഞ്ച് വർഷമാണ് ഞാൻ വേദന അനുഭവിച്ചത്. ഇനി ഒരാൾക്കും ഇത് പോലൊരു ദുരവസ്ഥ ഉണ്ടാകരുത്. അതുകൊണ്ട് കൂടിയാണ് സമരത്തിന് ഞാൻ തെരുവിലേക്കിറങ്ങിയത്.പൂർണമായും നീതി കിട്ടുന്നത് വരെ സമരവുമായി മുന്നോട്ട് പോകും. ഇത്രയും നാൾ എവിടെ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ് നടപടി എടുക്കാത്തതെന്നാണ് പറഞ്ഞിരുന്നത്. കുറ്റക്കാർക്കെതിരെ നടപടി എടുക്കുന്നത് വരെ പ്രതിഷേധം തുടരും’- ഹർഷിന പറഞ്ഞു. അഞ്ച് വർഷം കൊണ്ട് അനുഭവിച്ചത് ചെറിയ കാര്യമല്ലല്ലോ. അതിനുള്ള അർഹമായ, മാന്യമായ നഷ്ടപരിഹാരം തന്നേ മതിയാകൂ. ഞാൻ അനുഭവിച്ചതിന് എത്ര തന്നാലും മതിയാവില്ല. സാമ്പത്തികമായി ഒരുപാട് ബാധ്യതകളാണ് ഈ ഒറ്റ കാര്യം കൊണ്ടുണ്ടായത്. തുടർ നടപടി കാത്തിരിക്കുകയാണ്. നീതി കിട്ടുന്നതു വരെ പോരാടുമെന്നും ഹർഷിന സൂചിപ്പിച്ചു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന മൂന്നാമത്തെ പ്രസവശസ്ത്രക്രിയയ്‌ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു ശസ്ത്രക്രിയ. ഇതിന് പിന്നാലെ വേദനയും രക്തസ്രാവവും അനുഭവപ്പെട്ടു. തുടർന്ന് വിവിധ ആശുപത്രികളിലാണ് ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ സിടി സ്‌കാൻ പരിശോധനയിലാണ് ഗർഭപാത്രത്തിന് പുറത്ത് കത്രികയുണ്ടെന്ന് മനസിലായത്. തുടർന്ന് സംഭവത്തിൽ നീതി തേടി മെഡിക്കൽ കോളേജിന് മുൻപിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം 63-ാം ദിവസം പിന്നിടുമ്പോഴാണ് പോലീസ് റിപ്പോർട്ട് സമർപ്പിക്കുന്നത്.

Tags: Harshina
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies