തിരുവനന്തപുരം: വർക്കലയിൽ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരം ലൈംഗികാതിക്രമം കാട്ടിയ അദ്ധ്യാപകൻ അറസ്റ്റിൽ. വർക്കലയിൽ ട്യൂഷൻ സെന്റർ നടത്തുന്ന സിപിഎം പ്രവർത്തകനായ ഷെഫിയാണ് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഇയാളെ പോലീസ് ചോദ്യം ചെയ്യ്ത് വരികയാണ്.
അതേസമയം ആലപ്പുഴ സിപിഎമ്മിലും നേതാവിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി രംഗത്തെത്തി. വേണ്ട രീതിയിൽ കണ്ടാൽ പാർട്ടിയിൽ ഉയരാമെന്ന്’ ഈ നേതാവ് പറഞ്ഞതായി യുവതി ആരോപിക്കുന്നു. തുടർന്ന് സംഭവം പാർട്ടി നേതാക്കളെ അറിയിച്ചെങ്കിലും നേതാക്കൾ ഭീഷണിപ്പെടുത്തി. പരാതി നൽകാൻ ജില്ലാ കമ്മിറ്റി ഓഫീസിൽ ചെന്നപ്പോൾ ഒരു മുതിർന്ന നേതാവ് മടക്കി അയച്ചതായും യുവതി നൽകിയ പരാതിയിൽ പറയുന്നു.
Comments