സാംസംഗ്, റിയൽമി, ഓപ്പോ,..ഡിജിറ്റൽയുഗം അടക്കി വാഴാൻ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ പോരാട്ടം തുടങ്ങുമ്പോൾ ആ യുദ്ധകളത്തിലേയ്‌ക്ക് പുതിയൊരു ഭടൻ കൂടി. മോട്ടോ ജി14! കിടിലൻ ഫീച്ചറുകളുമായി ഈ സ്മാർട്ട്‌ഫോൺ ഓഗസ്റ്റ് 1-ന് ഇന്ത്യൻ വിപണി കീഴടക്കാൻ വരുകയാണ്.
മോട്ടോ ജി14 സവിശേഷതകൾ
മോട്ടോ ജി13 ഈ വർഷമാദ്യമാണ് പുറത്തിറക്കിയത്. ഈ സ്മാർട്ട്‌ഫോണിന്റെ പിൻഗാമിയായിട്ടിറങ്ങുന്ന മോട്ടോജി14-ന് 10,000 രൂപ വിലയാണ് വരുന്നെതന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഓഗസ്റ്റ് 1, ഉച്ചയ്‌ക്ക് 12 മണിക്കാണ് സ്മാർട്ട്‌ഫോണിന്റെ ലോഞ്ച് നടക്കുന്നത്. അന്ന് തന്നെ ഈ ഫോണിന്റെ പ്രീ-ഓർഡറുകളും ആരംഭിക്കുമെന്ന് ഫ്‌ലിപ്പ്കാർട്ട് ലാൻഡിങ് പേജ് വ്യക്തമാക്കുന്നു. സ്മാർട്ട്‌ഫോൺ ഗ്രേ, ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് മോട്ടോ ജി14 വിപണിയിലെത്തുന്നത്.
ഡിസ്‌പ്ലേ, പ്രോസസർ
6.5 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയോട് കൂടി വരുന്ന ഈ ഫോണിൽ 4 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള മോട്ടോ ജി14 ഒക്ടാ കോർ യുണിസോക്ക് ടി616 എസ്ഒസിയുടെ ബലത്തിലായിരിക്കും പ്രവർത്തിക്കുന്നത്.
ക്യാമറ സെറ്റുകൾ
50 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാറ സെറ്റപ്പാണ് കമ്പനി ഈ സ്മാർട്ട്‌ഫോണിൽ കൊടുത്തിരിക്കുന്നത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ട് ക്യാമറ ഡിസ്‌പ്ലെയിൽ വാട്ടർ ഡ്രോപ്പ്-സ്‌റ്റൈൽ നോച്ചിലായിരിക്കും കമ്പനി നൽകുന്നത്. നൈറ്റ് വിഷൻ, മാക്രോവിഷൻ എന്നീ സവിശേഷതകളുള്ള ക്യാറയായിരിക്കും ഫോണിൽ ഉണ്ടാവുക.
ബാറ്ററി, കണക്ടിവിറ്റി
ഡിവൈസിൽ 20w ചാർജിംഗ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയായിരിക്കും ഉണ്ടാവുക. ഈ ബാറ്ററി 34 മണിക്കൂർ കോൾ വിളിക്കാനും 16 മണിക്കൂർ വീഡിയോ സ്ട്രീമിംഗിനും സഹായിക്കുമെന്നാണ് കമ്പനി വാദം. ഡ്യുവൽ സിം 4ജി കണക്ടിവിറ്റിയുള്ള സ്മാർട്ട്‌ഫോണായിരിക്കും മോട്ടോ ജി14.
Comments