ന്യൂഡൽഹി: ഏഷ്യൻ ചാമ്പ്യൻഷിപ്പിനുളള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം പിആർ ശ്രീജേഷ് അടക്കമുളള 18 അംഗടീമിനെയാണ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ്് 3 മുതൽ 12 വരെ ചെന്നൈയിൽ നടക്കുന്ന ടൂർണമെന്റിനായുളള ടീമിനെയാണ് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചത്. പാകിസ്താൻ ഉൾപ്പെടെയുളള ആറ് ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്‌ക്കുന്നത്.
2024ലെ പാരീസ് ഒളിമ്പിക്‌സിനായുളള യോഗ്യത മത്സരമാണിത്. സെപ്റ്റംബറിൽ നടക്കുന്ന ഹാങ്ഷൗ ഏഷ്യൻ ഗെയിംസിന് മുന്നോടിയായിട്ടാണ് ഇന്ത്യൻ സംഘം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിവുള്ള ഒരുടീമിനെയാണ് ഞങ്ങൾ ശ്രദ്ധാപൂർവം തിരഞ്ഞെടുത്തതെന്ന് ടീം തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിച്ച ചീഫ് കോച്ച് ക്രെയ്ഗ് ഫുൾട്ടൺ പറഞ്ഞു. ഇന്ത്യൻ പുരുഷ ടീമിൽ യുവത്വവും അനുഭവപരിചയവുമുളളവരുണ്ട്. ടൂർണമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കളിക്കാർ ആവേശഭരിതരാണെന്നും അവർ ആരാധകർക്ക് മുന്നിൽ കളിക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ടീം
ഗോൾകീപ്പർമാർ: കൃഷൻ ബഹദൂർ പഥക്, പിആർ ശ്രീജേഷ്.
ഡിഫൻഡർമാർ: ഹർമൻപ്രീത് സിംഗ് (ക്യാപ്റ്റൻ), അമിത് രോഹിദാസ്, ജർമൻപ്രീത് സിംഗ്, സുമിത്, ജുഗ്രാജ് സിംഗ്, വരുൺ കുമാർ
മിഡ്ഫീൽഡർമാർ: ഹാർദിക് സിംഗ് (വൈസ് ക്യാപ്റ്റൻ) ഷംഷേർ സിംഗ്, വിവേക് സാഗർ പ്രസാദ്, മൻപ്രീത് സിംഗ്, നീലകണ്ഠ ശർമ്മ,
ഫോർവേഡുകൾ: ആകാശ്ദീപ് സിംഗ്, എസ് കാർത്തി, ഗുർജന്ത് സിംഗ്, സുഖ്ജീത് സിംഗ്, പവൻ, മൻദീപ് സിംഗ്
Comments