കാസർകോട്: ജനകീയ പ്രതിഷേധമെന്ന പേരിൽ കാഞ്ഞങ്ങാട് യൂത്ത് ലീഗ് നടത്തിയ പ്രകടനത്തിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ വിമർശനങ്ങൾ കടുത്തതോടെ കേസെടുത്ത് പോലീസ്. ‘രാമായണം ചൊല്ലാതെ അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്കിട്ട് കത്തിക്കും’ എന്നായിരുന്നു യൂത്ത് ലീഗ് പ്രകടനത്തിലെ മുദ്രാവാക്യം. വിദ്വേഷ വാചകങ്ങൾ മുദ്രാവാക്യമായി ഉപയോഗിച്ചതിലൂടെ മതസ്പർദ്ധ ഉണ്ടാകാൻ ശ്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ് ഹോസ്ദുർഗ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ സ്ത്രീകൾ ഉൾപ്പടെയുള്ള കണ്ടാലറിയുന്ന 300 പേർക്കെതിരെയാണ് കേസ്.
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തോടെ ഇസ്ലാമിസ്റ്റുകളുടെ പ്രധാന അഭയ കേന്ദ്രം മുസ്ലീം ലീഗ് ആണെന്നുള്ള വിമർശനം ശക്തമാകുന്നതിനിടെയാണ് ‘ഹിന്ദു വിശ്വാസികളെ കൊന്നൊടുക്കും’ എന്ന രീതിയിലുള്ള മുദ്രാവാക്യം ഉയർത്തി കാസർകോട് യൂത്ത് ലീഗ് പകടനം നടത്തിയത്. മണിപ്പൂർ കലാപത്തെ മറയാക്കി ഹിന്ദു വിശ്വാസികൾക്ക് നേരെ നടത്തിയ വധഭീക്ഷണിയിൽ നിരവധി പേർ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരുന്നു. കൊലവിളി മുദ്രാവാക്യം നടത്തി മണിക്കൂറുകൾ പിന്നിട്ടിട്ടും കേസെടുക്കാത്തതിൽ വലിയ ആക്ഷേപം ഉയർന്നതിന് ഒടുവിലാണ് ഹോസ്ദുർഗ് പോലീസ് നടപടിയുമായി എത്തിയത്.
Comments