മികച്ച സംരംഭങ്ങൾ പ്രദർശിപ്പിക്കുന്ന 200 സ്റ്റാളുകളുള്ള മൾട്ടിമീഡിയ പ്രദർശനം; 16 പ്രമേയാധിഷ്ഠിത സമ്മേളനങ്ങൾ; 3,000 പ്രതിനിധികളും രണ്ടുലക്ഷത്തിലേറെ സന്ദർശകരും;അഖിലേന്ത്യാ വിദ്യാഭ്യാസ സമ്മേളനം 29ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മികച്ച സംരംഭങ്ങൾ പ്രദർശിപ്പിക്കുന്ന 200 സ്റ്റാളുകളുള്ള മൾട്ടിമീഡിയ പ്രദർശനം; 16 പ്രമേയാധിഷ്ഠിത സമ്മേളനങ്ങൾ; 3,000 പ്രതിനിധികളും രണ്ടുലക്ഷത്തിലേറെ സന്ദർശകരും;അഖിലേന്ത്യാ വിദ്യാഭ്യാസ സമ്മേളനം 29ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 05:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി; 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന രണ്ടാം അഖിലേന്ത്യാ വിദ്യാഭ്യാസ സമ്മേളനം (അഖില ഭാരതീയ ശിക്ഷാ സമാഗം) 29ന് ന്യൂഡൽഹി പ്രഗതി മൈതാനത്തെ ഐടിപിഒയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രാലയവും നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയവും ചേർന്നാണ് രണ്ട് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ വിവിധ സംരംഭങ്ങൾക്കു പ്രധാനമന്ത്രി തുടക്കം കുറിക്കും.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, വിദ്യാഭ്യാസ സഹമന്ത്രിമാരായ ഡോ.സുഭാഷ് സർക്കാർ, ഡോ രാജ്കുമാർ രഞ്ജൻ സിംഗ്, അന്നപൂർണ്ണാ ദേവി, സ്‌കൂൾ വിദ്യാഭ്യാസ-സാക്ഷരതാ സെക്രട്ടറി സഞ്ജയ് കുമാർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെ.സഞ്ജയ് മൂർത്തി, നൈപുണ്യ വികസന- സംരംഭകത്വ മന്ത്രാലയ സെക്രട്ടറി അതുൽ കുമാർ തിവാരി, സ്വയംഭരണ സ്ഥാപന മേധാവികൾ, വിദ്യാഭ്യാസ-നൈപുണ്യവികസന-സംരഭകത്വ മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

എൻഇപി 2020 നടപ്പാക്കുന്നതിലെ ഉൾക്കാഴ്ചകൾ, തന്ത്രങ്ങൾ, വിജയഗാഥകൾ, മികച്ച സമ്പ്രദായങ്ങൾ എന്നിവ ചർച്ച ചെയ്യാനും പങ്കിടാനും സ്‌കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നൈപുണ്യ സ്ഥാപനങ്ങൾ എന്നിവയിലെ വിദഗ്ധർക്ക് സമ്മേളനം വേദിയൊരുക്കും.

ജൂലൈ 29നും 30നും നടക്കുന്ന പരിപാടിയിൽ പതിനാറ് സെഷനുകൾ ഉൾപ്പെടുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കും നിർവഹണത്തിലേക്കുമുള്ള പ്രവേശനം, തുല്യവും ഏവരെയും ഉൾക്കൊള്ളുന്നതുമായ വിദ്യാഭ്യാസം, സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ (എസ്ഇഡിജി) പ്രശ്നങ്ങൾ, ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിംഗ് ചട്ടക്കൂട് (എൻഐആർഎഫ്), ഇന്ത്യൻ വിജ്ഞാന സമ്പ്രദായം, വിദ്യാഭ്യാസവും ജോലിക്കായുള്ള നൈപുണ്യത്തിന്റെ ഭാവിയും തമ്മിലുള്ള സമന്വയം സൃഷ്ടിക്കൽ, വിദ്യാഭ്യാസത്തിന്റെ അന്തർദേശീയവൽക്കരണം എന്നിവയെക്കുറിച്ചു ചർച്ചകൾ നടക്കും.

സംസ്ഥാന-കേന്ദ്രഭരണപ്രദേശ വിദ്യാഭ്യാസ-നൈപുണ്യവികസന പ്രിൻസിപ്പൽ സെക്രട്ടറിമാർ, കകഠ ചകഠ കകകഠ കകടഋഞ കകടഇ ഡയറക്ടർമാർ, കേന്ദ്ര-സംസ്ഥാന-സ്വകാര്യ സർവകലാശാല വൈസ് ചാൻസലർമാർ, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾ, NCERT- CBSE- UGC- AICTE- NCTE- NCVET- SSC- NSDC പ്രതിനിധികൾ, ഐടിഐകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നുമുള്ള അദ്ധ്യാപകർ/പ്രിൻസിപ്പൽമാർ/വിദ്യാർഥികൾ, CII- FICCI- NASSCOM- ASSHOCHAM മേധാവികൾ/പ്രതിനിധികൾ എന്നിവരുൾപ്പെടെ ഏകദേശം 3000 പേർ സെഷനുകളിൽ പങ്കെടുക്കും.

വിദ്യാലയം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ ആവാസവ്യവസ്ഥ എന്നിവയിൽ നിന്നുള്ള മികച്ച സംരംഭങ്ങൾ പ്രദർശിപ്പിക്കുന്ന മൾട്ടിമീഡിയ പ്രദർശനമാണ് ആഘോഷങ്ങളുടെ ആകർഷകമായ മറ്റൊരു ഘടകം. വിദ്യാഭ്യാസം, നൈപുണ്യ മേഖല, വ്യവസായം, പ്രധാന പങ്കാളികൾ എന്നിവയ്‌ക്ക് കീഴിലുള്ള സ്ഥാപനങ്ങളും സംഘടനകളും ചേർന്ന് 200 മൾട്ടിമീഡിയ സ്റ്റാളുകൾ ഒരുക്കും. വിദ്യാർഥികളും യുവജന സന്നദ്ധപ്രവർത്തകരും യുവസംഗമത്തിൽ പങ്കെടുക്കുന്നവരുമടക്കം രണ്ട് ദിവസങ്ങളിലായി 2 ലക്ഷത്തിലധികം പേർ പ്രദർശനം സന്ദർശിക്കും.

 

Tags: PMmodiAkhil
Share
Tweet
SendShare

More News from this section

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Latest News

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies