പ്രഭാതഭക്ഷണം മുടക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഒരു ദിവസത്തേക്ക് വേണ്ട മുഴുവൻ ഊർജ്ജവും പ്രഭാത ഭക്ഷണത്തിലുണ്ട്. രാത്രിയിൽ ആഹാരം കഴിക്കാതെ കിടന്നാലും രാവിലെ പോഷക സമൃദ്ധമായ ആഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യേണ്ടത് ശരീരത്തിന് അത്യാവശ്യമാണ്. പ്രാതല്‍ ഒഴിവാക്കിയാല്‍ നിരവധി ആരോഗ്യപ്രശ്നങ്ങളായിരിക്കും നമ്മെ തേടിയെത്തുന്നത്. എന്നാൽ, നിത്യേന ബ്രേക്ഫാസ്റ്റ് മുടക്കുന്ന ധാരാളം ആളുകളാണ് നമുക്കിടയിലുള്ളത്.
ഓഫീസിൽ പോകാൻ തിരക്ക് കൂട്ടുക, രാവിലെ ഭക്ഷണം ഉണ്ടാക്കാനുള്ള മടി, രാവിലെ എണീക്കാൻ മടി, സമയക്കുറവ് അങ്ങനെ പ്രഭാത ഭക്ഷണം ഒഴിവാക്കാൻ നിരവധി കാരണങ്ങളാണുള്ളത്. ഇത്തരത്തിലെ കാരണങ്ങളാൽ നിരന്തരം പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും നഷ്ടമാകും.
ഉറക്കമേഴുന്നേറ്റ് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം. എഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ കഴിക്കുന്നതാണ് കൂടുതല്‍ ഉത്തമം. പ്രഭാത ഭക്ഷണം വൈകുന്നതും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ശരീരത്തിലെ ഊർജ്ജം ഇല്ലാതാക്കുകയും മാനസികാവസ്ഥയെ പോലും ഇത് ബാധിക്കും. കൂടാതെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു, ശരീരഭാരം കൂടാൻ കാരണമാകുന്നു, മൈഗ്രെയ്ൻ ഉണ്ടാകാൻ കാരണമാകുന്നു, പ്രതിരോധശേഷി കുറയുന്നു, കോർട്ടിസോളിന്റെ അളവ് വർദ്ധിക്കുന്നു ശരീരത്തിലെ അസിഡിറ്റി ലെവലും വർദ്ധിപ്പിക്കുന്നു.
പ്രഭാത ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങളും ഉണ്ട്. ഫാസ്റ്റ് ഫുഡ് ഒരിക്കലും പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുത്. ചോക്ലേറ്റ്, ഫ്രൈഡ് ബ്രഡ്, ടീ കേക്ക്, പ്രിസര്‍വേറ്റിവുകൾ എന്നിവയും രാവിലെ കഴിക്കാന്‍ പാടില്ല. പോഷക സമ്പന്നമായ ആഹാരമാണ് രാവിലെ കഴിക്കേണ്ടത്. പാല്, മുട്ട, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രാതലിന് ഉള്‍പ്പെടുത്താം. പഴ വര്‍ഗങ്ങള്‍, ജ്യൂസ്, ഇലക്കറികള്‍ അടങ്ങിയ സലാഡുകള്‍ എന്നിവ രാവിലെ നല്ലതുപോലെ കഴിക്കണം.
Comments