മുംബൈ: സീരിയൽ ഷൂട്ടിംഗ് സെറ്റിൽ പുലി ഇറങ്ങി. മുംബൈ ഗോരേഗാവിലെ ഫിലിം സിറ്റിയില്‍ മറാത്തി സീരിയലിന്റെ ചിത്രീകരണത്തിനിടെയാണ് പുലി ഇറങ്ങിയത്. 200-ലധികം ആളുകള്‍ സെറ്റിലുണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം വൈകിട്ട് സീരിയൽ ചിത്രീകരണത്തിനിടയിലായിരുന്നു പുലി ഇറങ്ങിയത്.
ഫിലിം സിറ്റിയില്‍ പുലിയുള്‍പ്പടെയുള്ള വന്യമൃഗങ്ങളിറങ്ങുന്നത് പതിവ് കാഴ്ചയാണ്. കുറച്ച് ദിവസം മുൻപ് സെറ്റില്‍ കയറിയ പുലി തെരുവ് നായയെ ആക്രമിച്ചിരുന്നു. ആളുകൾക്കാർക്കും അപകടം സംഭവിച്ചിരുന്നില്ല. വന്യജീവി ആക്രമണങ്ങൾ തടയാൻ ഉടൻ നടപടി വേണമെന്നാണ് ആവശ്യം.
Comments