ജയ്പൂർ: രാജസ്ഥാനിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സിക്കാറിൽ നടന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി വികസന പരിപാടികൾ ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി കിസാൻ സമൃദ്ധിയുടെ ഒരു ലക്ഷം കേന്ദ്രങ്ങൾ അദ്ദേഹം രാജ്യത്തിനായി സമർപ്പിച്ചു. പ്രധാനമന്ത്രി കിസാൻ സമൃദ്ധിയ്ക്ക് കീഴിൽ രാജ്യത്തെ എട്ട് കോടി കർഷകർക്ക് 18,000 കോടി രൂപ വിതരണം ചെയ്തു.
രാജസ്ഥാനിൽ 1,500 ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (എഫ്പിഒ) പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ മാർക്കറ്റിംഗ്, ഓൺലൈൻ പേയ്മെന്റ്, ബിസിനസ്-ടു-ബിസിനസ് എന്നീ ഇടപാടുകൾക്ക് നേരിട്ട് ആക്സസ് നൽകുകയും ഇതിലൂടെ എഫ്പിഒകളെ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുകയും ചെയ്യും.
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി രാജസ്ഥാനിലെ ചിറ്റോർഗഡ്, ധോൽപൂർ, സിരോഹി, സിക്കാർ, ശ്രീ ഗംഗാനഗർ എന്നിവിടങ്ങളിൽ അഞ്ച് മെഡിക്കൽ കോളേജുകൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇത് കൂടാതെ സംസ്ഥാനത്തിലെ ഏഴ് മെഡിക്കൽ കോളേജുകൾക്ക് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും. ആറ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
Comments