മൂന്ന് വർഷത്തിന് ശേഷം വീണ്ടുമൊരു ദിലീപ് ചിത്രം കൂടി പ്രേക്ഷകർക്ക് മുന്നിലേക്ക്. ജൂലൈ 28 വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളിലെത്തും. റാഫി ദിലീപ് കൂട്ടുകെട്ടിൽ ഹിറ്റ് ചിത്രങ്ങൾ മാത്രമാണ് മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. അത്തരത്തിലൊരു ഫൺ എന്റർടെയ്‌നർ ചിത്രമായിരിക്കും വോയിസ് ഓഫ് സത്യനാഥൻ എന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം കൊച്ചിയിലെ ലുലുമാളിൽ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ഓഡിയോ ലോഞ്ചിൽ എത്തിയ ആരാധകർക്ക് മുന്നിൽ ചിത്രത്തിലെ പ്രധാന താരനിര ഉൾപ്പെടെ ഉണ്ടായിരുന്നു.
ഇതൊരു ഫാമിലി എന്റർടേയ്‌നർ ചിത്രമാണെന്നും കുടുംബത്തോടൊപ്പം തിയേറ്ററിൽ എത്തി കാണണമെന്നും താരങ്ങൾ അഭ്യർത്ഥിച്ചു. ദിലീപിന് ഒപ്പം ജോജു ജോർജ്, ജോണി ആന്റണി, അലൻസിയർ ലോപ്പസ്, നാദിർഷാ, രമേഷ് പിഷാരടി, ബോബൻ സാമുവൽ, ശ്രീകാന്ത് മുരളി, ഉണ്ണിരാജ, സിനോജ് അങ്കമാലി, വീണ നന്ദകുമാർ, സ്മിനു സിജോ എന്നിങ്ങനെ നിരവധി താരങ്ങളാണ് ചടങ്ങിൽ സന്നിഹിതരായത്.
ബാദുഷാ സിനിമാലിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ എൻഎം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവരുടെ കൂട്ടുകെട്ടിലാണ് ചിത്രം നിർമ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – മഞ്ജു ബാദുഷ, നീതു ഷിനോജ്, കോ പ്രൊഡ്യൂസർ – രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി, ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യു ഏ ഇ), ഛായാഗ്രഹണം – സ്വരുപ് ഫിലിപ്പ്, സംഗീതം- അങ്കിത് മേനോൻ, എഡിറ്റർ:ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം -സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ – മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ -ഷിജോ ഡൊമനിക്,റോബിൻ അഗസ്റ്റിൻ, ഡിജിറ്റൽ മാർക്കറ്റിങ് -മാറ്റിനി ലൈവ്, സ്റ്റിൽസ് – ശാലു പേയാട്, ഡിസൈൻ – ടെൻ പോയിന്റ്
Comments