ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ആരാധകരുടെ ആശങ്കകൾക്ക് വിരാമം. 2023 – 2024 സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആദ്യമായി സ്വന്തമാക്കിയ വിദേശതാരം ഓസ്ട്രേലിയൻ ഫോർവേഡായ ജോഷ്വ സൊറ്റിരിയൊയ്‌ക്ക് പകരക്കാരനെത്തുന്നു. കാലിനേറ്റ പരിക്കിനെ തുടർന്നാണ് താരത്തിന് സീസൺ നഷ്ടമായത്.
എന്നാൽ ഇതിന് പകരമാണ് പുതിയ താരത്തെ ക്ലബ് സൈൻ ചെയ്തത്. ഓസ്‌ട്രേലിയൻ സ്‌ട്രൈക്കർ ആയ റയാൻ വില്യംസ് ആണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. 29കാരനായ റയൽ വില്യംസ് ഓസ്‌ട്രേലിയൻ ക്ലബ്ബായ പെർത്ത് ഗ്ലോറിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. ബ്ലാസ്റ്റേഴ്‌സുമായി താരം ഒരുവർഷത്തെ കരാറിലാണ് ഒപ്പുവയ്‌ക്കുക.
റൈറ്റ് മിഡ്ഫീൽഡ്, ലെഫ്റ്റ് മിഡ്ഫീൽഡ്, അറ്റാക്കിങ് മിഡ്ഫീൽഡ് പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമാണ് റയാൻ വില്യംസ്. ഓസ്ട്രേലിയൻ അണ്ടർ 20, അണ്ടർ 23 ടീമുകൾക്കായും കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ സീനിയർ ടീമിനായി ഒരു മത്സരത്തിൽ ഇറങ്ങി. തന്റെ കരിയറിൽ 339 മത്സരങ്ങൾ കളിച്ച റയാൻ വില്യംസ് 31 ഗോളുകൾ സ്വന്തമാക്കുകയും 40 ഗോളുകൾക്ക് അസിസ്റ്റ് നൽകുകയും ചെയ്തു.
Comments