തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകയെ ലൈംഗികമായി അധിക്ഷേപിച്ച സംഭവത്തിൽ ഇടത് സഹയാത്രികനായ മുൻ സബ് ജഡ്ജി എസ്.സുദീപിനെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തു. ജോലി ചെയ്യുന്ന ചാനലിലെ മാനേജിംഗ് എഡിറ്റർ മനോജ് കെ ദാസാണ് സമൂഹമാദ്ധ്യമത്തിലൂടെ സഹപ്രവർത്തകയെ അപമാനിച്ചെന്ന് കാണിച്ച് പരാതി കൊടുത്തത്. എസ് സുദീപ് അശ്ലീല പോസ്റ്റ് ഇട്ടതായി സൈബർ സെല്ലും സ്ഥിരീകരിച്ചു. തുടർന്നാണ് പരാതിയിൽ 354അ(ശ്) കജഇ, 67 കഠ അര േ 2000 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
കേരളത്തിലെ മാദ്ധ്യമങ്ങളെ എൽഡിഎഫ് സർക്കാരും സിപിഎം സഹയാത്രികരും നിരന്തരം വേട്ടയാടുമ്പോഴാണ് എസ് സുദീപ് മാദ്ധ്യമ പ്രവർത്തകക്കെതിരെ പോസ്റ്റിട്ടത്.
കർക്കിടകവാവ്, ശബരിമല തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എസ് സുദീപ് സോഷ്യൽ മീഡിയ വഴി നടത്തിയ പരാമർശങ്ങൾ ഏറെ വിവാദായിരുന്നു. ഇതേതുടർന്ന് ഹൈക്കോടതി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് 2021ൽ സബ് ജഡ്ജി സ്ഥാനത്ത് നിന്ന് എസ് സുദീപിന് രാജി വെച്ചൊഴിയേണ്ടി വന്നത്.
കേന്ദ്രസർക്കാരിനെതിരെ ശബരിമല വിഷയത്തിൽ പ്രതികരിച്ച ഇദ്ദേഹത്തിനെതിരെ നിരവധി ഹർജികൾ ഹൈക്കോടതിയിലെത്തി. 2019 ഡിസംബറിലാണ് ആലപ്പുഴ എരമല്ലൂർ സ്വദേശിയായ എസ് സുദീപിനെതിരെ അന്വേഷണം ആരംഭിച്ചത്. അന്വേഷണ സംഘം അച്ചടക്ക നടപടിക്ക് നിർദേശം നൽകി. സമൂഹമാദ്ധ്യമങ്ങളിൽ ന്യായാധിപന്മാർക്ക് യോജിക്കാത്ത രീതിയിലുള്ള അഭിപ്രായ പ്രകടനം നടത്തിയെന്ന് കണ്ടെത്തിയ ഹൈക്കോടതി പിരിച്ചുവിടൽ നോട്ടീസ് നൽകി. വിവാദപരമായ കാര്യങ്ങളിൽ പ്രതികരിക്കരുതെന്ന ചട്ടം എസ് സുദീപ് ലംഘിച്ചെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി പിരിച്ചുവിടൽ നോട്ടീസ് നൽകിയത്.
പിരിച്ചു വിട്ട അന്ന് മുതൽ സമൂഹമാദ്ധ്യമത്തിൽ ഇടതുപക്ഷത്തിനെതിരെ വിമർശനം ഉന്നയിക്കുന്നവർക്കെതിരെ സൈബർ ആക്രമണം നടത്തുകയാണ് ഇയാൾ. സൈബർ ഇടങ്ങളിൽ വ്യക്തിഹത്യ നടത്തുന്നതിന് സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ഹൈക്കോടതിയുടെ വിധികളേയും എസ് സുദീപ് സമൂഹമാദ്ധ്യമങ്ങളിൽ വിമർശിച്ചിരുന്നു.
Comments