ചെന്നൈ: നടി ശോഭനയുടെ ചെന്നൈയിലെ വീട്ടിൽ മോഷണം. നടിയുടെ വീട്ടിലെ ജോലിക്കാരി തന്നെയാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ജോലിക്കാരിയായ വിജയയാണ് പ്രതി. ഇവർ കഴിഞ്ഞ മാർച്ച് മാസം മുതൽ വീട്ടിൽ മോഷണം നടത്തി വരികയായിന്നു. ശോഭനയുടെ അമ്മയെ ശുശ്രൂഷിക്കാനാണ് വിജയ മാർച്ചിൽ വീട്ടിൽ എത്തിയത്. പണം നഷ്ടപ്പെടുന്നത് മനസ്സിലായപ്പോൾ തന്നെ ശോഭന ഇവരോട് കാര്യം അന്വേഷിച്ചിരുന്നു എന്നാൽ ഇത് അവർ നിഷേധിക്കുകയായിരുന്നു.
തുടർന്ന് ശോഭന പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മോഷണ വിവരം പുറത്തുവരുന്നത്. ശോഭനയുടെ ഡ്രൈവറായ മുരുകൻ വഴിയാണ് പണം ഇവർ മകൾക്ക് കൈമാറയിരുന്നത്. ഗൂഗിൾ പേ വഴിയായിരുന്നു പണമിടപാടുകൾ. പണം മകൾക്ക് കൈമാറിയ കാര്യം വിജയയും സമ്മതിക്കുകയായിരുന്നു.
തുടർന്ന് ശോഭന പരാതി പിൻവലിക്കുകയായിരുന്നു. വിജയയെയും മുരുകനെയും താക്കീത് ചെയ്തു വിട്ടയച്ചെന്നും തെയ്ന്നാംപെട്ട് എസ് ഐ പറഞ്ഞു. വിജയയെ തുടർന്നും വീട്ടിൽ നിർത്താനാണ് തീരുമാനം. കൂടാതെ നഷ്ടമായ പണം ശമ്പളത്തിൽ നിന്നും പിടിക്കാനാണ് തീരുമാനം. സംഭവത്തിൽ ശോഭന മാദ്ധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.
Comments