തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന് 44,280 രൂപയായി. ഇന്നലെ 280 രൂപ സ്വർണത്തിന് കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ 25 രൂപ ഉയർന്നു. വിപണി വില 5535 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 15 രൂപ ഉയർന്നു. ഇന്നലെ 25 രൂപ കുറഞ്ഞിരുന്നു. വിപണി 4573 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും വർദ്ധിച്ചു. ഒരു രൂപയാണ് വെള്ളിയ്ക്ക് ഉയർന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക് 80 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്.
Comments