10 വർഷം നീണ്ട കാത്തിരിപ്പും, തയ്യാറെടുപ്പും; മെസിയുടെ വരവിൽ കൺ നിറഞ്ഞ് ഡേവിഡ് ബെക്കാം... വീഡിയോ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

10 വർഷം നീണ്ട കാത്തിരിപ്പും, തയ്യാറെടുപ്പും; മെസിയുടെ വരവിൽ കൺ നിറഞ്ഞ് ഡേവിഡ് ബെക്കാം… വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 01:09 pm IST
Facebook
Twitter
WhatsAppTelegram

അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്കുളള മെസ്സിയുടെ വരവ് ഡേവിഡ് ബെക്കാം എന്ന ഇതിഹാസതാരം വർഷങ്ങൾക്ക് മുമ്പേ കണ്ട സ്വപ്നമായിരുന്നു.
നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിലെ ആരാധകർക്ക് മുന്നിൽ മഴവിൽ ഫ്രീകിക്കിലൂടെ അത്ഭുതഗോളുമായി ഇതിഹാസ താരം ലയണൽ മെസി ഇന്റർ മിയാമിയിൽ അരങ്ങേറ്റം അവിസ്മരണീയമാക്കിയത് ദിവസങ്ങൾക്ക് മുമ്പാണ്. ഗ്യാലറിയിലെ ആരവങ്ങൾക്കിടയിൽ ആ നിമിഷം ടി വി സ്‌ക്രീനുകളിൽ ഒരാളെ ക്യാമറ സൂം ചെയ്ത് കാണിച്ചിരുന്നു. അത് മറ്റാരുമായിരുന്നില്ല ഇന്റർ മിയാമി ഉടമ ഡേവിഡ് ബെക്കാം എന്ന ഇതിഹാസ താരമായിരുന്നു. പിഎസ്ജിയിുമായുണ്ടായിരുന്ന രണ്ടുവർഷ കരാർ പൂർത്തിയാക്കിയതിന് ശേഷമാണ് മെസി പുതിയ തട്ടകമായി ഇന്റർ മയാമി തെരഞ്ഞെടുത്തത്. എന്നാൽ മെസി ഇന്റർ മിയാമിക്കായി പന്തുതട്ടുന്നത് വർഷങ്ങൾക്ക് മുമ്പേ സ്വപ്‌നം കണ്ടയാളുണ്ടായിരുന്നു.

ഇന്റർ മിയാമിക്കായുളള മെസിയുടെ അരങ്ങേറ്റത്തിന് ശേഷം ബെക്കാം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു ‘എന്റെ സ്വപ്‌നം ഒടുവിൽ യാഥാർത്ഥ്യമായി’. ആ പ്രതികരണത്തിൽ എല്ലാം ഒളിച്ചിരിപ്പുണ്ടായിരുന്നു. കേവലം നിമിഷങ്ങൾ കൊണ്ട് ഉണ്ടായ ഒരു പ്രതികരണമായിരുന്നില്ല അതെന്ന് മെസിയുടെ വിജയ ഗോളിന് ദിവസങ്ങൾക്കു ശേഷം ബെക്കാം തുറന്നു പറഞ്ഞു.

David Beckham in tears after Lionel Messi’s goal.pic.twitter.com/HQKHv3kaxr

— Roy Nemer (@RoyNemer) July 22, 2023

“>

David Beckham in tears after Lionel Messi’s goal.pic.twitter.com/HQKHv3kaxr

— Roy Nemer (@RoyNemer) July 22, 2023

 

പത്ത് വർഷത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് മെസി മിയാമിയിലെത്തിയതെന്ന വെളിപ്പെടുത്തലുമായാണ് ബെക്കാം രംഗത്തെത്തിയത്. പത്തുവർഷം മുമ്പ് മെസി എന്നെഴുതിയ ഇന്റർ മിയാമിയുടെ പത്താം നമ്പർ പിങ്ക് ജഴ്‌സി സ്വപ്നം കണ്ടാണ് ഡേവിഡ് ബെക്കാം ക്ലബിന്റെ സഹ ഉടമയായത്. 2013ൽ ഒരു അത്താഴ വിരുന്നിനിടെയാണ് ബെക്കാം ഇക്കാര്യം ആദ്യമായി മെസിയുമായി പങ്കുവയ്‌ക്കുന്നത്. ഒരു ദിവസം ഞങ്ങളുടെ ക്ലബ്ബിലേക്ക് വരണം, ഞങ്ങളുടെ ആരാധകർക്ക് മുന്നിൽ പന്തു തട്ടണം. അന്ന് മെസിയോട് പറഞ്ഞത് പൂർത്തിക്കരിക്കാനാണ് പിന്നീടുളള ശ്രമങ്ങളെന്നായിരുന്നു ബെക്കാം പറഞ്ഞത്. മെസിയുമായി ഇക്കാര്യം വെളിപ്പെടുത്തിയ ഉടൻ തന്നെ മെസിയുടെ പ്രതിനിധികളുമായി രഹസ്യ ചർച്ച നടത്താൻ ബാഴ്‌സലോണയിലേക്ക് പോയതായും ബെക്കാം വെളിപ്പെടുത്തുന്നു. ആദ്യം മെസിയുടെ പിതാവുമായി സംസാരിച്ചു. നിങ്ങളുടെ മകൻ ഞങ്ങളുടെ ക്ലബ്ബിൽ പന്തു തട്ടണമെന്നത് വലിയ സ്വപ്നമാണെന്ന് ബെക്കാം, ജോർജ്ജ് മെസിയോട് പറഞ്ഞുവെച്ചു. പിന്നെ ഓരോ തവണയും അതിനായുള്ള ശ്രമത്തിലായിരുന്നു.

ജൂണിലാണ് ഇന്റർ മിയാമിയുമായി രണ്ട് വർഷത്തെ കരാർ മെസി ഒപ്പുവച്ചത്. അന്ന് ബെക്കാം പറഞ്ഞത് ഇങ്ങനെയാണ് ‘ഒരു താരമായിരിക്കുമ്പോൾ എനിക്കുണ്ടായ അതേ വികാരം തന്നെ ഉടമ എന്ന നിലയിൽ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല’. യൂറോപ്യൻ ലീഗുകളുടേയോ ക്ലബുകളുടെയോ തലപ്പൊക്കവും ആരാധകപിന്തുണയും മേജർ ലീഗ് സോക്കറിനില്ലാത്തതിനാൽ മെസിയുടെ വരവിൽ ആരാധകർക്ക് ആശങ്കകളേറെയായിരുന്നു. പക്ഷേ തന്റെ സ്വപ്‌നം യാഥാർത്ഥ്യമായതിന്റെ നിർവൃതിയിലായിരുന്നു ഫുട്‌ബോൾ ഇതിഹാസം ബെക്കാം……………

Tags: messi
Share
Tweet
SendShare

More News from this section

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

Latest News

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies