പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2026, 02:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തനത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടന്ന ‘സേവാ ജ്യോതി’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ തന്നെ സേവിക്കാന്‍ പലതവണ തെരഞ്ഞെടുത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘സേവാ ജ്യോതി യാത്ര’യില്‍ പങ്കെടുത്ത പൗരന്മാര്‍ക്ക് നന്ദി അറിയിച്ച അദ്ദേഹം, പൊതുസേവനം എപ്പോഴും തന്റെ ഉത്തരവാദിത്വമായാണ് കണ്ടതെന്നും വ്യക്തമാക്കി. ”ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ഞാന്‍ ആദരം അര്‍പ്പിക്കുന്നു. എന്നെ സേവിക്കാന്‍ ജനങ്ങള്‍ എപ്പോഴും തെരഞ്ഞെടുത്തിട്ടുണ്ട്,” മോദി പറഞ്ഞു.

രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കായും രാജ്യത്തിനായും നേരത്തെ ശ്രീ വിനായക ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടുതല്‍ ഊര്‍ജത്തോടെയും കഴിവോടെയും രാജ്യത്തെ സേവിക്കാനുള്ള ശക്തിക്കായാണ് പ്രാര്‍ഥിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുപ്രവര്‍ത്തനത്തിലെ 25 വര്‍ഷത്തെ അനുഭവം വലിയൊരു സമ്പത്താണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഈ അനുഭവം തന്റേത് മാത്രമല്ലെന്നും രാജ്യത്തിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം തനിക്ക് ഏറെ നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ രാജ്യത്തോടുള്ള ഉത്തരവാദിത്വവും വലുതാണെന്നും മോദി പറഞ്ഞു. 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രതിബദ്ധതയും അദ്ദേഹം ആവര്‍ത്തിച്ചു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

പൊതുസേവന യാത്രയില്‍ താന്‍ ഒരിക്കലും ഒറ്റയ്‌ക്കാണെന്ന് തോന്നിയിട്ടില്ലെന്നും സ്വയംസേവകരുടെയും പ്രവര്‍ത്തകരുടെയും പിന്തുണയുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി സ്വയംസേവകര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങള്‍ക്ക് പുതിയ ഊര്‍ജം നല്‍കുന്നതിനായി ‘നമ്മള്‍ അത് ചെയ്യും’ എന്ന മുദ്രാവാക്യവും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. 2047ഓടെ വികസിത ഭാരതം, ആത്മനിര്‍ഭര ഭാരതം, ഇന്ത്യയെ ആഗോള ഉല്‍പ്പാദന കേന്ദ്രമാക്കുക, ഒളിമ്പിക്‌സ് വേദിയാകുക, ബഹിരാകാശ രംഗത്ത് കൂടുതല്‍ മുന്നേറുക തുടങ്ങിയ ലക്ഷ്യങ്ങള്‍ അദ്ദേഹം പരിപാടിയില്‍ ചൂണ്ടിക്കാട്ടി. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള രാജ്യത്തിന്റെ ഊര്‍ജവും ആത്മവിശ്വാസവും ശ്രദ്ധേയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra Modi25 yearsCelebratingViksit Bharat
Share
Tweet
SendShare

More News from this section

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

Latest News

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies