മുഹറം ഘോഷയാത്രക്കിടെ അക്രമം , വൈദ്യുതാഘാതം ; എട്ട് മരണം, നിരവധി പേർക്ക് പരിക്ക്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഹറം ഘോഷയാത്രക്കിടെ അക്രമം , വൈദ്യുതാഘാതം ; എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 04:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുഹ്റം ഘോഷയാത്രക്കിടെ വിവിധ പ്രദേശങ്ങളിൽ നടന്ന സംഭവങ്ങളിൽ എട്ട് മരണം. 10 പോലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

ജാർഖണ്ഡിലെ ബൊക്കാറോയിൽ വൈദ്യുതാഘാതമേറ്റ് 4 പേർ മരിച്ചു, 14 പേർക്ക് പരിക്കേറ്റു . ആൾക്കൂട്ടത്തിനിടയിൽ ഉണ്ടായ പലർക്കും ഒരേസമയം വൈദ്യുതാഘാതമേറ്റു. അപകടം ഘോഷയാത്രയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ഹേമന്ത് സോറൻ രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഗുജറാത്തിലെ ധോരാജിയിൽ സമാന സംഭവത്തിൽ 2 പേർ മരിച്ചു.24 പേർക്ക് പൊള്ളലേറ്റു. ഗുരുതരമായി പരിക്കേറ്റ 20 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, ഇതിൽ 3 പേരുടെ നില ഗുരുതരമാണ്.

ഝാർഖണ്ഡിലെ ഗിരിദിയിൽ മുഹറം ആചരണത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. പലമാരുവ ഏരിയയിലെ അദ്‌സർ മദ്രസയ്‌ക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. 12 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വാരാണസിയിലും ഷിയ-സുന്നി വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായി. സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ ഉത്തർപ്രദേശ് പൊലീസ് റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്. പോലീസ് വാഹനങ്ങൾക്ക് നേരെയും കല്ലേറുണ്ടായി. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്.

Tags: muharam
Share
Tweet
SendShare

More News from this section

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

Latest News

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies