ലക്നൗ : നിരോധനാജ്ഞ ലംഘിച്ച് യോഗം ചേരാനെത്തിയ 9 എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് യുപി പോലീസ്.ലീസ് ബഹ്റൈച്ചിലെ ഹോട്ടലിൽ നിന്നാണ് ഇവരെ പിടികൂടിയത് . എസ്ഡിപിഐ യുടെ ഭാരവാഹികൾ യോഗത്തിനായി ഇവിടെ എത്തിയിരുന്നു.
അറസ്റ്റിലായവർ സെക്ഷൻ 144 ലംഘിച്ചുവെന്ന് എസ്പി സിറ്റി ജ്ഞാനഞ്ജയ് സിംഗ് പറഞ്ഞു . യോഗത്തിൽ പങ്കെടുക്കാനായി 48-ലധികം പേർ എത്തിയിരുന്നു . ആതിഖ് അഹമ്മദിന്റെ മകൻ നേരത്തേ ഹോട്ടൽ ഷെഹ്റാനിൽ ദിവസങ്ങളോളം ഒളിവിൽ കഴിയുകയും , പലരിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഏറെ കുപ്രസിദ്ധിയാർജ്ജിച്ച ഹോട്ടലുകളിൽ ഒന്നാണിത് .
ഈ യോഗത്തിൽ പങ്കെടുക്കാൻ ബഹ്റൈച്ച് ഉൾപ്പെടെയുള്ള നിരവധി ജില്ലകളിൽ നിന്നുള്ളവരും എത്തിയിരുന്നതായി പറയപ്പെടുന്നു. 9പേരെ അറസ്റ്റ് ചെയ്ത പോലീസ് മറ്റുള്ളവരെ താക്കീത് നൽകി വിട്ടയച്ചു .ബഹ്റൈച്ചിലെ ജർവാൾ പ്രദേശത്ത് എസ്.ഡി.പി.ഐ രാഷ്ട്രീയ റാലികൾ സംഘടിപ്പിക്കാറുണ്ട്.
Comments