സിനിമാ ആരാധകർ കാത്തിരിക്കുന്ന ദുൽഖർ ചിത്രമായ കിംഗ് ഓഫ് കൊത്ത ഓണം റിലീസായി തിയേറ്ററിൽ എത്തും. ആഗസ്റ്റ് 24ന് ആണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എതിരാളികൾ ഇല്ലാതെ സോളോ റിലീസ് ആയി തിയേറ്ററിൽ എത്തുന്ന ബിഗ് ബഡ്ജറ്റഡ് ചിത്രം നാനൂറിൽപരം സ്‌ക്രീനുകളിലാണ് കേരളത്തിൽ റിലീസാകുന്നത്.
പാൻ ഇന്ത്യൻ ലെവലിൽ റിലീസാകുന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗം തീർക്കും എന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. ദുൽഖറിന്റെ മാസ് ആക്ഷൻ ബിഗ് ബജറ്റ് ചിത്രമാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ടീസറും കലാപകാര ഗാനവും സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിങ് ആയി തുടരുകയാണ്.
സീ സ്റ്റുഡിയോസും ദിൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Comments